പരിയാരം ഇനി സമ്പൂര്‍ണ ശുചിത്വ പഞ്ചായത്ത്
തളിപ്പറമ്പ് :
പരിയാരം പഞ്ചായത്ത് സമ്പൂർണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. ഈ നേട്ടം കൈവരിക്കുന്ന സംസ്ഥാന രണ്ടാമത്തെ പഞ്ചായത്താണ് പരിയാരം. ഹരിതകേരള മിഷൻ എക‌്സിക്യൂട്ടീവ‌് വൈസ‌് ചെയർമാൻ ഡോ. ടി എൻ സീമ സമ്പൂർണ ശുചിത്വ പ്രഖ്യാപനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ രാജേഷ് അധ്യക്ഷനായി.
വൈസ‌് പ്രസിഡന്റ‌് കെ വി രമ, കെ പ്രദീപ‌്, ഹരിതകേരള മിഷൻ ജില്ലാ കോ–- ഓഡിനേറ്റർ ഇ കെ സോമശേഖരൻ, സി സുനിൽ ദത്തൻ, ബ്ലോക്ക‌് പഞ്ചായത്തംഗങ്ങളായ പി രഞ്ചിത്ത‌്, എം ലക്ഷ‌്മണൻ, എം ടി മനോഹരൻ, പി പി രഘു, പി വി ഗോപാലൻ, സൗമിനി നാരായണൻ, ഇർഷാദ് പെരുമ്പടവ്, ടി പി രജനി, എം സവിത എന്നിവർ സംസാരിച്ചു. വി പി സന്തോഷ‌്കുമാർ സ്വാഗതവും എം ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.
മികച്ച രീതിയിൽ ഹരിതപെരുമാറ്റ ചട്ടം പാലിച്ച ശാന്തിനഗർ റസിഡൻസ‌് അസോസിയേഷൻ, മുക്കുന്ന‌് ആനക്കിൽ ക്ഷേത്രം, സെന്റ‌് മേരീസ‌് ചർച്ച‌്, തിരുവട്ടൂർ ജുമാ അത്ത‌് മസ‌്ജിദ‌്, മീൻകച്ചവടക്കാരൻ അബ്ദുള്ള പൊയിൽ, അമ്മാനപ്പാറ ചകിരി സംസ‌്കരണ യൂണിറ്റ‌്, സമൃദ്ധി തുണിസഞ്ചി നിർമാണ യൂണിറ്റ‌്, എം ടി പ്രഭാകരൻ എന്നിവരെ അനുമോദിച്ചു. ശുചിത്വ പ്രഖ്യാപനത്തിനുശേഷം ഏഴാമത‌് ബോട്ടിൽ ബൂത്ത‌് സിപൊയിലിൽ സ്ഥാപിച്ചു.
സമ്പൂർണ ശുചിത്വ പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കാൻ നിരവധി പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ നടത്തിയത്. ദേശീയപാതയോരം ശുചീകരിക്കാൻ പാതയോരം ഹരിതയോരം മാതൃകാ പദ്ധതി, ഭീതിയല്ല പ്രതിരോധമാണ‌് ക്യാൻസർ നിയന്ത്രിത ഗ്രാമം പദ്ധതി, പ്ലാസ‌്റ്റിക‌് ‐- ഖര ‐- ദ്രവ്യ ഇ മാലിന്യ പരിപാലന പദ്ധതി തുടങ്ങിയവ ജനകീയ കൂട്ടായ‌്മയിൽ നടപ്പാക്കിയ പദ്ധതികളിൽ ചിലതാണ്.
No comments
Post a Comment