പൊളി സാനം..! മലയാള സിനിമക്ക് ‘മൃഗാധിപത്യം’ നൽകി അപ്പുവിന്റെ പകരം വെക്കാനില്ലാത്ത ക്രിയേറ്റിവിറ്റി..!
ക്രിയേറ്റിവിറ്റിയുടെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇത്ര അത്ഭുതകരമായ ഒരു വേർഷൻ ഇതാദ്യമായിട്ടാണ് കാണുന്നത്..! ‘മൃഗാധിപത്യം വന്നാൽ’ പോലെയുള്ള ഓർമ്മകൾ മനസ്സിലുള്ള 90’s കിഡ്‌സുകൾ ഏറെ മിസ് ചെയ്യുന്ന ആ ഒരു കാലത്തേക്ക് വീണ്ടും കൊണ്ട് പോയിരിക്കുകയാണ് അപ്പു എന്ന ഈ പ്രതിഭ. പക്ഷേ അത് മലയാള സിനിമയിലെ കഥാപാത്രങ്ങൾക്ക് മൃഗങ്ങളിലേക്ക് ഒരു വേഷ പകർച്ചയേകിയാണെന്ന് മാത്രം. പ്രേക്ഷകരുടെ മനസ്സിലുള്ള ആ കഥാപാത്രങ്ങളുടെ ഇമേജിന് യാതൊരു കോട്ടവും സംഭവിക്കാതെ അത്ര മനോഹരമായിട്ടാണ് ഒരു വർക്കും അപ്പു വി കെ എന്ന ഈ ആനിമേറ്റർ ചെയ്‌തിരിക്കുന്നത്.
നായകന്മാരും വില്ലന്മാരും മറ്റു കഥാപാത്രങ്ങളുമെല്ലാം തന്നെ അപ്പുവിന്റെ ഭാവനയിൽ മൃഗങ്ങളിലേക്ക് മാറിയപ്പോൾ നായകന്മാർ അതേ മാസ്സും ക്ലാസും നിലനിർത്തുമ്പോൾ വില്ലന്മാർ അവർ തീർത്ത ഭയവും ഭീകരതയും കൈവെടിയുന്നില്ല. താരങ്ങളുടെ സൂക്ഷ്മമായ ചലനങ്ങൾ പോലും ഓരോ വർക്കിലും എടുത്ത് കാണിക്കുന്നുണ്ട് എന്നതാണ് അപ്പുവിന്റെ പ്രതിഭയുടെ ഏറ്റവും വലിയ സവിശേഷതയും പൂർണതയും. ആ വരക്കും ഭാവനക്കും ഒരു വലിയ കൈയ്യടി. ഇനിയും കൂടുതൽ ഭാവനാസൃഷ്ടികൾ ഈ കലാകാരനിൽ നിന്നും പ്രതീക്ഷിക്കുന്നു.
No comments
Post a Comment