Header Ads

  • Breaking News

    കേരളാ പോലീസിന് ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കാൻ ഒരുങ്ങി സര്‍ക്കാര്‍ ; ഒന്നേമുക്കാൽ കോടി അനുവദിച്ചു



    തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും ഇടയിൽ ഹെലികോപ്റ്റര്‍ വാടകക്കെടുക്കാനുള്ള തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. പവൻ ഹൻസ് എന്ന കമ്പനിക്ക് ഒന്നേ മുക്കാൽ കോടി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഉയർന്ന തുകക്ക് ഹെലികോപ്റ്റർ വാടകക്കെടുന്നുവെന്ന വിവാദങ്ങള്‍ വകവയ്ക്കാതെയാണ് സർക്കാര്‍ ഹെലികോപ്റ്റര്‍ വാടക കരാറുമായി മുന്നോട്ട്  പോകുന്നത്. 

    അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഹെലികോപ്ടര്‍ അനുവദിക്കണമെന്ന ഡിജിപിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍. സംസ്ഥാനത്ത് നിലനില്‍ക്കുന്ന ട്രഷറി നിയന്ത്രണം മറികടന്നാണ് ഈ തുക അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഡിസംബര്‍ പകുതിയോടെ ഹെലികോപ്റ്റര്‍ സംസ്ഥാനത്ത് എത്തിക്കാനായിരുന്നു ഡിജിപി ഉള്‍പ്പെട്ട സംഘം തീരുമാനിച്ചരുന്നത്.
     

    No comments

    Post Top Ad

    Post Bottom Ad