Header Ads

  • Breaking News

    ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ ഒഴിവുണ്ട്


    ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ (ബിഎസ്എഫ്) വാട്ടർ വിങ്ങിലെ ഗ്രൂപ്പ് ബി, സി ടെക്നിക്കൽ തസ്തികകളിൽ ഒഴിവുണ്ട്. സബ്ഇൻസ്പക്ടർ (മാസ്റ്റർ, എൻജിൻ ഡ്രൈവർ, വർക്ഷോപ്പ്), ഹെഡ്കോൺസ്റ്റബിൾ (മാസ്റ്റർ, എൻജിൻ ഡ്രൈവർ, വർക്ഷോപ്പ്), കോൺസ്റ്റബിൾ(ക്രൂ) തസ്തികകളിലായി 317 ഒഴിവുണ്ട്. പുരുഷന്മാർ അപേക്ഷിക്കണം.

    പിന്നീട് സ്ഥിരപ്പെടുത്തുന്നവിധത്തിലാണ് നിയമനം. സബ്ഇൻസ്പക്ടർ (മാസ്റ്റർ, എൻജിൻ ഡ്രൈവർ ) യോഗ്യത പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം. കേന്ദ്ര/ സംസ്ഥാന ഉൾനാടൻ ജലഗതാഗതവകുപ്പ് അനുവദിച്ച സെക്കൻഡ് ക്ലാസ്സ് മാസ്റ്റർ സർടിഫിക്കറ്റ്. സബ് ഇൻസ്പക്ടർ(വർക്ഷോപ്പ്) മെക്കാനിക്കൽ എൻജിനിയറിങ് ബിരുദം അല്ലെങ്കിൽ മെക്കാനിക്കൽ/മറൈൻ/ഓട്ടോമൊബൈൽ എൻജിനിയറിങിൽ മൂന്ന് വർഷത്തെ ഡിപ്ലോമ.

    ഹെഡ്കോൺസ്റ്റബിൾ(മാസ്റ്റർ) എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം.സെരാംഗ് സർടിഫിക്കറ്റ്. ഹെഡ്കോൺസ്റ്റബിൾ (എൻജിൻ ഡ്രൈവർ) എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം, സെക്കൻഡ് ക്ലാസ്സ് എൻജിൻ ഡ്രൈവർ സർടിഫിക്കറ്റ്. ഹെഡ്കോൺസ്റ്റബിൾ (വർക്ഷോപ്പ്) എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം, മോട്ടോർ മെക്കാനിക്/മെഷീനിസ്റ്റ്/കാർപന്ററി/ഇലക്ട്രീഷ്യൻ/എയർകണ്ടീഷണർ ടെക്നീഷ്യൻ/ഇലക്ട്രോണിക്സ്/പ്ലംബിങ് ട്രേഡിൽ ഐടിഐ ഡപ്ലോമ. കോൺസ്റ്റബിൾ(ക്രൂ) എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം.

    265 എച്ച്പിയിൽകുറഞ്ഞ ബോട്ടിൽഗ്രീസർ ആയി ഒരുവർഷത്തെ പരിചയം. നീന്തൽ അറിയുമെന്ന് തെളിയിക്കുന്ന സറടിഫിക്കറ്റ്. ശാരീരികക്ഷമതാ പരിശോധന, എഴുത്ത് പരീക്ഷ, ട്രേഡ്ടെസ്റ്റ്, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അപേക്ഷയുടെ മാതൃക website ലുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച് 14. വിശദവിവരത്തിന് www.bsf.nic.in

    No comments

    Post Top Ad

    Post Bottom Ad