മരക്കാർ റിലീസ് തടയാനുള്ള ഹർജിയിൽ ഇടപെടാനാകില്ലയെന്ന് ഹൈക്കോടതി
മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഇടപെടാനാകില്ലയെന്ന് ഹൈക്കോടതി. കുഞ്ഞാലി മരക്കാരുടെ പിൻമുറക്കാരിയായ കൊയിലാണ്ടി നടുവത്തൂർ സ്വദേശിനി മുഫീദ അറാഫത്ത് മരക്കാറാണ് ഹർജി കൊടുത്തിരിക്കുന്നത്. ചിത്രം കുടുംബത്തെയും മരക്കാറിനെയും അപകീർത്തിപ്പെടുത്തുന്നുവെന്നാണ് ആരോപണം. ചിത്രത്തിൽ അനാവശ്യമായി കത്രിക വെക്കില്ലെന്ന് സെൻസർ ബോർഡും നിലപാടെടുത്തു. ഹർജി പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി.
ചിത്രത്തിൽ മരക്കാറുടെ ജീവിതത്തെ വളച്ചൊടിച്ചിരിക്കുവാണെന്നും ഹർജിയിൽ പറയുന്നു. സിനിമക്ക് പ്രദർശനാനുമതി നൽകിയാൽ മതവിദ്വേഷം ഉണ്ടാകും. സമുദായ സൗഹാർദം ഇതുവഴി തകരുമെന്നും ഇത് ക്രമസമാധാന പ്രശ്നത്തിന് വഴിവെക്കുകയും ചെയ്യും. ചിത്രത്തിൻ്റെ പ്രദർശനം തടയണം. കളക്ടർക്ക് പരാതി നൽകിയിരുന്നു എങ്കിലും നടപടി ഉണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു.
മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായ മരക്കാർ താരനിരയുടെ കാര്യത്തിലും സമ്പൽസമൃദ്ധമാണ്. മോഹൻലാൽ, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, അശോക് സെൽവൻ എന്നിങ്ങനെ നിരവധി പേരാണ് ചിത്രത്തിൽ ഉള്ളത്. വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആശീർവാദ് സിനിമാസ്, കോൺഫിഡന്റ് ഗ്രൂപ്പ്, മൂൺഷോട്ട് എന്റർടൈന്മെന്റ്സ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം മാർച്ച് 26നാണ് തീയറ്ററുകളിൽ എത്തുന്നത്.
www.ezhomelive.com
No comments
Post a Comment