വാട്സ് ആപ്പ് പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ കൊന്നത് സ്വന്തം കുഞ്ഞിനെ...
കണ്ണൂര്‍:
പിണറായിയിലെ സൗമ്യയെപ്പോലെ സ്വന്തം കുഞ്ഞിനെ കൊന്നിട്ടും നിരപരാധി ചമയാൻ ശ്രമിച്ച ശരണ്യയയെ പൊലിസ് കുടുക്കിയത് ശാസ്ത്രീയമായ ചോദ്യം ചെയ്യലിന് ശേഷം .കണ്ണൂർ ഡി.വൈ.എസ്.പി പി.പി സദാനന്ദന്റെ നേതൃത്വത്തിൽ നടന്ന15 മണിക്കൂർ നീണ്ടു നിൽക്കുന്ന മാരത്തോൺ ചോദ്യം ചെയ്യലാണ് പൊലിസ് ശരണ്യയ്ക്കും ഭർത്താവ് പ്രണവിനുമെതിരെ നടത്തിയത്.
ഇരുവരുടെയും മൊഴികളിലുള്ള വൈരുധ്യവും ദാമ്പത്യ പ്രശ്നങ്ങളും പല ഘട്ടത്തിലും പൊലിസിനെ കുഴക്കിയിരുന്നു. കുഞ്ഞിന്റെ മൃതദേഹം കണ്ടപ്പോൾ ശരണ്യ നിർവികാരമായി നിന്നതും ഇവരുടെ ശരീരത്തിൽ നിന്നും മണൽത്തരികൾ ലഭിച്ചതുമാണ് പ്രതിയിലേക്ക് എത്താൻ പൊലിസിനെ സഹായിച്ചത്. ഉപയോഗിച്ചിരുന്ന സ്മാർട്ട് ഫോണിലെവാട്സ്ആപ്പിൽ കാമുകന്റെ മെസേജും ചിത്രങ്ങളും തെളിവായി പൊലിസ് പിടിച്ചെടുത്തതോടെ ഒടുവിൽ ശരണ്യ കുറ്റംസമ്മതിച്ചു.
സ്വന്തം അരുമ കുഞ്ഞിനെ അരുംകൊല നടത്തിയത് കാമുകനൊപ്പം പുതു ജീവിതം നയിക്കാനാണെന്ന്. കണ്ണൂർ സിറ്റി തയ്യിലില്‍ ഒന്നരവയസുകാരനെ കൊലപ്പെടുത്തിയത് അമ്മ തന്നെയാണെന്ന് വിശ്വസിക്കാൻ പോലും നാട്ടുകാർക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല.
സിറ്റി തയ്യിലെ കൊടുവള്ളി ഹൗസില്‍ ശരണ്യയാണ് ക്രൂരകൃത്യം നടത്തിയതിന് പിന്നിൽ വാട്സ് ആപ്പ് പ്രണയമാണെന്നാണ് പൊലിസ് പറയുന്നത്.. കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ ശരണ്യ പുലര്‍ച്ചെ കടലിലെറിയുകയായിരുന്നുവെന്ന് തെളിഞ്ഞതായി സിറ്റി പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച പകല്‍ പതിനൊന്നോടെയാണ് സിറ്റി തയ്യിലെ കൊടുവള്ളി ഹൗസില്‍ ശരണ്യയുടെയും ഏച്ചൂര്‍ സ്വദേശി പ്രണവിന്റെയും മകന്‍ ഒന്നരവയസുകാരന്‍ വിയാനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
രാവിലെ കുട്ടിയെ കാണാനില്ലെന്ന് പ്രണവ് സിറ്റി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് കരിങ്കല്‍ഭിത്തിയില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
മാതാപിതാക്കളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലില്‍ പരസ്പരം കുറ്റപ്പെടുത്തുകയായിരുന്നു ഇരുവരും.
വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് ശരണ്യ കുറ്റം സമ്മതിച്ചത്.
No comments
Post a Comment