Header Ads

  • Breaking News

    ആറ് കുട്ടികളുടെ മരണം; ദുരൂഹത നീങ്ങുന്നു


    തിരൂരില്‍ ഒരു ദമ്പതികളുടെ ആറ് കുട്ടികള്‍ ഒമ്പത് വര്‍ഷത്തിനിടെ തുടര്‍ച്ചയായി മരിച്ച സംഭവത്തിൽ ദുരൂഹത നീങ്ങുന്നു. കുട്ടികള്‍ക്ക് ജനിതക രോഗ സംശയമെന്ന് ആദ്യം ചികിത്സിച്ച ഡോ.നൗഷാദ് പറഞ്ഞു. കുട്ടികള്‍ക്ക് സിഡ്സ് എന്ന രോഗമുണ്ടായതാണ് സംശയം. മരണകാരണമറിയാന്‍ മാതാപിതാക്കളും ആശുപത്രിയിൽ സമീപിച്ചിരുന്നു. തുടര്‍ന്നുള്ള വിശദ പരിശോധനയിലും വ്യക്തത കിട്ടിയിരുന്നില്ല.
    അതേസമയം, ആറു കുട്ടികളും മരിച്ച സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ഇന്നലെ മരിച്ച മൂന്നുമാസം പ്രായമായ കുട്ടിയുടെ ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി. പ്രാഥമിക പരിശോധനകളില്‍ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് കണ്ടെത്തലെങ്കിലും സംശയ നിവാരണത്തിനായി പഴുതുകള്‍ അടച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്.

    No comments

    Post Top Ad

    Post Bottom Ad