കെഎഎസ് പരീക്ഷ ഇന്ന്; നാല് ലക്ഷത്തോളം പേര്‍ പരീക്ഷയെഴുതും
കെഎഎസ് പ്രാഥമിക പരീക്ഷ ഇന്ന് നടക്കും. മൂന്ന് സ്ട്രീമുകളിലായി 3 ലക്ഷത്തി 84000 പേരാണ് പരീക്ഷ എഴുതുന്നത്. രണ്ടു പേപ്പറുകളിലായാണ് പ്രാഥമിക പരീക്ഷ. ആദ്യ പേപ്പര്‍ രാവിലെ പത്തിനും രണ്ടാം പേപ്പര്‍ ഉച്ചക്ക് ഒന്നരക്കും തുടങ്ങും. പ്രാഥമിക പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ ജൂണിലോ ജൂലൈയിലോ നടക്കുന്ന പ്രധാന പരീക്ഷ എഴുതണം. അഭിമുഖവും കഴിഞ്ഞാവും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക. ജൂനിയല്‍ ടൈം സ്‌ക്വയില്‍ ട്രെയിനി എന്ന പേരിലുള്ള തസ്തികയിലെ ആദ്യ ബാച്ചിലേക്കാണ് പരീക്ഷ. ഡെപ്യൂട്ടി കളക്ടര്‍ തസ്തികക്ക് മുകളില്‍ റാങ്കും ശമ്പളവും ഉള്ള തസ്തികയാണിത്.
No comments
Post a Comment