ബില്ല് അടച്ചില്ലെങ്കില്‍ ഓട്ടോമാറ്റിക്ക് ആയി ഇലക്ട്രിസിറ്റി കട്ട് ആകുന്ന സ്മാര്‍ട്ട് മീറ്ററുകള്‍ എത്തുന്നു
ഇലക്ട്രിസിറ്റി കട്ട് ചെയ്യാന്‍ ലൈന്‍ മാന്‍ എത്തുന്ന പതിവ് ഇതോടെ ഇല്ലാതാകും, കേന്ദ്ര സര്‍ക്കാരിന് കീഴിലുളള സ്മാര്‍ട്ട് മീറ്റര്‍ നാഷണല്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്, കേന്ദ്ര ഊര്‍ജ മന്ത്രി ആര്‍കെ സിങ് രാജ്യ വ്യാപകമായി 10 ലക്ഷത്തോളം സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാന്‍ ഉത്തരവിട്ടു.
ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ ഇതിനോടകം സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
സ്മാര്‍ട്ട് മീറ്ററുകളില്‍ മൊബൈലിലേതു പോലെ പോസ്റ്റ് പെയ്ഡ്, പ്രീ പെയ്ഡ് സൌകര്യങ്ങള്‍ ലഭ്യമാണ്.
ഉപഭോക്താക്കള്‍ക്ക് 50 രൂപ മുതല്‍ റീചാര്‍ജ് ചെയ്യാനുളള സൌകര്യമാണ് ഉളളത്. ഉപയോഗമില്ലെങ്കില്‍ സ്മാര്‍ട്ട് മീറ്ററുകള്‍ ഓഫ് ചെയ്തിടാനുളള സൌകര്യവും നല്‍കുന്നുണ്ട്.
തങ്ങളുടെ വീടിന് നിശ്ചയിച്ചിരിക്കുന്ന ഇലക്ട്രിസിറ്റി ലോഡിനേക്കാള്‍ കൂടുതല്‍ ഉപയോഗിക്കപ്പെടുകയാണെങ്കില്‍, ഓട്ടോമാറ്റിക്ക് ആയി കട്ട് ആകുന്ന തരത്തിലാണ് മീറ്റര്‍ ക്രമീകരിച്ചിരിക്കുന്നത്. ഇത്തരം മീറ്ററുകള്‍ വ്യാപകമാകുന്നതോടെ, മീറ്റര്‍ റീഡിങ് എടുക്കാന്‍ ആള്‍ എത്തുന്ന സംവിധാനവും പഴങ്കഥയാകും.
ഉപയോഗമില്ലെങ്കില്‍ സ്മാര്‍ട്ട് മീറ്ററുകള്‍ ഓഫ് ചെയ്തിടാനുളള സൌകര്യവും നല്‍കുന്നുണ്ട്.തങ്ങളുടെ വീടിന് നിശ്ചയിച്ചിരിക്കുന്ന ഇലക്ട്രിസിറ്റി ലോഡിനേക്കാള്‍ കൂടുതല്‍ ഉപയോഗിക്കപ്പെടുകയാണെങ്കില്‍, ഓട്ടോമാറ്റിക്ക് ആയി കട്ട് ആകുന്ന തരത്തിലാണ് മീറ്റര്‍ ക്രമീകരിച്ചിരിക്കുന്നത്. ഇത്തരം മീറ്ററുകള്‍ വ്യാപകമാകുന്നതോടെ, മീറ്റര്‍ റീഡിങ് എടുക്കാന്‍ ആള്‍ എത്തുന്ന സംവിധാനവും പഴങ്കഥയാകും.
No comments
Post a Comment