Header Ads

  • Breaking News

    കെൽട്രോൺ നിർമ്മിച്ച ട്രാഫിക് പാർക്കിലും ക്രമക്കേടെന്ന് കണ്ടെത്തൽ


    കണ്ണൂര്‍: 
    സംസ്ഥാനത്ത് ട്രാഫിക് ബോധവൽക്കരണത്തിന് പൊലീസിനായി കെൽട്രോൺ കരാര്‍ ഏറ്റെടുത്ത് നിർമ്മിച്ച ട്രാഫിക് പാർക്കിലും ക്രമക്കേടെന്ന് കണ്ടെത്തൽ. കണ്ണൂരിൽ 35 ലക്ഷം രൂപയുടെ പദ്ധതിയിൽ ചെലവഴിച്ച തുകയ്ക്കുള്ള നിർമ്മാണം നടന്നിട്ടില്ലെന്ന് വിജിലൻസ് അന്വേഷണത്തിൽ നിന്നും കണ്ടെത്തി . സംഭവത്തില്‍ വിശദാന്വേഷണം നടത്താൻ വിജിലന്‍സ് ശുപാർശ ചെയ്തിരിക്കുകയാണ്.
    ഉദ്ഘാടനത്തിന് മുന്നേ തകർന്നു തുടങ്ങിയ ട്രാഫിക് പാർക്ക്  ഇതുവരെ ഏറ്റെടുക്കാൻ പൊലീസും തയ്യാറയിട്ടില്ല . ഡിജിപി ഉദ്ഘാടനം ചെയ്ത വയനാട്ടിലെ പാർക്കിനെതിരെയും പരാതി ഉയരുന്നുണ്ട് .
    വിദ്യാർത്ഥികൾക്ക് ബോധവൽക്കരണത്തിനായി സിഗ്നൽ സംവിധാനം അടക്കമുള്ള ട്രാഫിക് പാർക്ക് എന്നതായിരുന്നു മൂന്ന് ജില്ലകളിൽ ഒരു കോടി ചെലവിട്ട ട്രാഫിക് പാർക്കിന്‍റെ ലക്ഷ്യം. എന്നാൽ ,കണ്ണൂരിൽ 35 ലക്ഷം രൂപ ചെലവിൽ ചാല ഹയർ സെക്കണ്ടറി സ്കൂളിൽ സ്ഥാപിച്ച ട്രാഫിക് പാർക്കില്‍ നിര്‍മ്മിച്ച റോഡിലെ ട്രാഫിക് ചിഹ്നങ്ങൾ ദിവസങ്ങൾക്കും മാഞ്ഞു തുടങ്ങി. ബിറ്റുമിനടക്കം ആവശ്യമായവ ചേർക്കാതെ പെയിന്‍റ് അടിച്ചതാണ് ഇതിനുള്ള കാരണമെന്നാണ് കണ്ടെത്തല്‍. കോൺക്രീറ്റിൽ ഉറപ്പിച്ച ചില സിഗ്നൽ കാലുകൾ ഇളകിപ്പോന്നതായി കണ്ടെത്തി . ഇരിപ്പിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് .
    അതേസമയം, ഫണ്ട് ചെലവഴിച്ചതിൽ തങ്ങൾക്ക് ബന്ധമില്ലെന്നാണ് ജില്ലാ പോലീസിന്റെ വിശദീകരണം . സംഭവത്തിൽ വിജിലൻസ് പരിശോധിച്ച് ക്രമക്കേടുകൾ കണ്ടെത്തി റിപ്പോർട്ട് നൽകിക്കഴിഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad