Header Ads

  • Breaking News

    പന്തീരങ്കാവ് യു.എ.പി.എ കേസ് സംസ്ഥാനത്തിന് തിരികെ നല്‍കണം; അ​മി​ത് ഷാ​യ്ക്ക് പി​ണ​റാ​യി​യു​ടെ ക​ത്ത്



    തി​രു​വ​ന​ന്ത​പു​രം: പന്തീരങ്കാവ് യു.എ.പി.എ കേസ് സംസ്ഥാന പൊലീസിന് തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചു. പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. ഇന്നലെ പ്രതിപക്ഷം നിയമസഭയില്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

    മാ​വോ​യി​സ്റ്റു​ക​ളെ​ന്ന് ആ​രോ​പി​ച്ച്‌ സം​സ്ഥാ​ന പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത അ​ല​ന്‍ ഷു​ഹൈ​ബ്, താ​ഹ ഫ​സ​ല്‍ എ​ന്നി​വ​ര്‍​ക്കെ​തി​രാ​യ യു​എ​പി​എ കേ​സാ​ണ് എ​ന്‍​ഐ​എ ഏ​റ്റെ​ടു​ത്ത​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ പ്ര​തി​പ​ക്ഷം പ്ര​ശ്നം നി​യ​മ​സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ചി​രു​ന്നു. ചൊ​വ്വാ​ഴ്ച വി​ഷ​യം പ്ര​തി​പ​ക്ഷം സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച​പ്പോ​ള്‍ കേ​സ് എ​ന്‍​ഐ​എ​ക്ക് വി​ട്ടു​കൊ​ടു​ത്ത​ത് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​ല്ലെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം. യു.എ.പിഎ ചുമത്തിയത് പുനഃപരിശോധനയ്ക്ക് മുമ്പ് തന്നെ കേസ് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

    എ​ന്നാ​ല്‍ കേ​സ് തി​രി​ച്ചു​വി​ളി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷം സ​ഭ​യെ അ​റി​യി​ച്ചു. എ​ന്‍​ഐ​എ നി​യ​മ​ത്തി​ന്‍റെ 7 ബി ​വ​കു​പ്പ് ഉ​പ​യോ​ഗി​ച്ച്‌ കേ​സ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തി​രി​കെ വി​ളി​ക്ക​ണ​മെ​ന്നും യു​എ​പി​എ ചു​മ​ത്തി​യ​ത് പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും വി​ഷ​യം ഉ​ന്ന​യി​ച്ച പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് എം.​കെ മു​നീ​ര്‍ ഇ​ന്ന​ലെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തെ തു​ട​ര്‍​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി അ​മി​ത് ഷാ​ക്ക് ക​ത്ത​യ​ച്ചി​രി​ക്കു​ന്ന​ത്.

    No comments

    Post Top Ad

    Post Bottom Ad