എല്ലാ ലോട്ടറികള്‍ക്കും ഇനി ഒരേ വില
തിരുവനന്തപുരം: ലോട്ടറി ടിക്കറ്റുകളെട വിലയില്‍ മാറ്റം വരുത്തി ഉത്തരവിറക്കി. സംസ്ഥാന സർക്കാരിന് കീഴിലുള്ള ആറ് ലോട്ടറികളുടെ ടിക്കറ്റ് നിരക്കാണ് കൂട്ടിയത്. പത്ത് രൂപ വീതമാണ് ലോട്ടറി ടിക്കറ്റുകളുടെ വില കൂട്ടിയിരിക്കുന്നത്. ആറ് ലോട്ടറി ടിക്കറ്റുകളുടേയും വില ഏകീകരിക്കാന്‍ തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തില്‍ കാരുണ്യ ലോട്ടറിയുടെ വില പത്ത് രൂപ കുറച്ചിട്ടുണ്ട്.
ഇതോടെ ഇനിമുതല്‍ എല്ലാ ലോട്ടറികള്‍ക്കും 40 രൂപയായിരിക്കും. ഇതോടൊപ്പം സമ്മാനത്തുക കൂട്ടുകയും സമ്മാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
വില വര്‍ദ്ധനയോടെ ഏജന്റുമാര്‍ക്ക് ഒരു ടിക്കറ്റിന് ഒരു രൂപയോളം കമ്മിഷന് വര്‍ധിക്കും. ലോട്ടറിയുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് 28ശതമാനമായി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ടിക്കറ്റ് വില വര്‍ധിപ്പിച്ചത്.
ലോട്ടറി വകുപ്പാണ് വില ഏകീകരിച്ചു കൊണ്ടുള്ള ഉത്തരവിറക്കിയത്. ലോട്ടറിയുടെ ജിഎസ്ടി നികുതി ജിഎസ്ടി കൗണ്‍സില്‍ വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് വിലയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയത്.
No comments
Post a Comment