Header Ads

  • Breaking News

    തീരദേശ മേഖലയില്‍ താമസിക്കുന്നവരെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാവില്ല: ഇ പി ജയരാജൻ



    തിരുവനന്തപുരം: തീരദേശ മേഖലയില്‍ താമസിക്കുന്നവരെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി ഇ പി ജയരാജന്‍ നിയമസഭയില്‍ അറിയിച്ചു. വീടില്ലാത്ത പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് ലൈഫ് പദ്ധതിയുടെ ഭാഗമായുള്ള വീട് നിര്‍മാണം ത്വരിതഗതിയില്‍ നടന്നുവരികയാണ് സര്‍ക്കാര്‍. ഇത്തരമൊരു ഘട്ടത്തില്‍ തീരദേശ മേഖലയിൽ ഒരു നടപടിക്കും സർക്കാർ ഒരുക്കമല്ലെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി അദ്ദേഹം പറഞ്ഞു.

    ടി ജെ വിനോദിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. 1991-ല്‍ തീരദേശ മേഖലാ നിയന്ത്രണ വിജ്ഞാപനം (CRZ നോട്ടിഫിക്കേഷന്‍) രാജ്യത്ത് നിലവില്‍ വന്നെ ങ്കിലും തീരദേശ പരിപാലന പ്ലാന്‍ (Map) സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്നത് 27.09.1996-ല്‍ മാത്രമാണ്. CRZ വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് 06.01.2011-ല്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. എന്നാല്‍, പ്രസ്തുത വിജ്ഞാപന പ്രകാരമുള്ള തീരദേശ പരിപാലന പ്ലാന്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച്‌ കേരളത്തില്‍ നിലവില്‍ വന്നത് എട്ടുവര്‍ഷങ്ങള്‍ക്കുശേഷം 28.02.2019-ല്‍ മാത്രമാണ്. 

    No comments

    Post Top Ad

    Post Bottom Ad