സിബിഐ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ചു; നടി ലീന മരിയ പോളിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്
കൊച്ചി: നടി ലീന മരിയ പോളിനെതിരെ സിബിഐയുടെ ലുക്ക്ഔട്ട് നോട്ടീസ്. ഹൈദരാബാദില്‍നിന്നുള്ള വ്യവസായി സാംബശിവ റാവുവില്‍നിന്നു പണം തട്ടാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ടാണു നടപടി. കേസില്‍ ചോദ്യംചെയ്യലിനു ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടും നടി എത്തിയിരുന്നില്ല.
ഹൈദരാബാദിലെ വ്യവസായി സാംബശിവ റാവുവിനെ സിബിഐ ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന സമീപിച്ച് പണം തട്ടാന്‍ ശ്രമിച്ചു എന്ന കേസിലാണ് ലീന മരിയ പോളിനെ പ്രതി ചേര്‍ത്തത്. സംഭവവുമായി ബന്ധപ്പെട്ട് നടി ലീന മരിയ പോളിന്റെ കൊച്ചിയിലെയും ചെന്നൈയിലെയും വീടുകളിലും സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു.
സിബിഐ കേസില്‍ പ്രതിയായ സാംബശിവ റാവുവിനെ സിബിഐ ഉദ്യോഗസ്ഥന്‍ എന്ന പേരില്‍ സമീപിച്ച് കേസില്‍ നിന്ന് ഒഴിവാക്കി തരാമെന്ന് വാഗ്ദാനം നല്‍കി കോടികള്‍ തട്ടാന്‍ ശ്രമിച്ചു എന്നതാണ് കേസ്. ഇതിനായി സിബിഐയുടെ ഡല്‍ഹിയിലെ ഓഫീസ് നമ്ബര്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ദുരുപയോഗം ചെയ്തതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്.
No comments
Post a Comment