Header Ads

  • Breaking News

    കൊറോണ: തൃശൂരിൽ നിരീക്ഷണത്തിലായിരുന്ന മൂന്ന് പേർ ചൈനയിലേക്ക് മുങ്ങി



    തൃശ്ശൂര്‍: കൊറോണ വൈറസ് ബാധയ്ക്കിടെ ചൈനയില്‍ നിന്നെത്തി തൃശൂരിൽ നിരീക്ഷണത്തിലായിരുന്ന മൂന്നുപേര്‍ ചൈനയിലേക്ക് കടന്നു. 28 ദിവസത്തെ നിരീക്ഷണക്കാലയളവ് തീരും മുൻപാണ്  ആരോഗ്യവകുപ്പിനെ അറിയിക്കാതെ ചൈനയിലേക്കു പോയത്. തൃശ്ശൂര്‍ ജില്ലയില്‍ വീടുകളില്‍ 233 പേരും ആശുപത്രികളില്‍ എട്ടുപേരുമാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്.

    ചൈനയില്‍ ബിസിനസ് നടത്തുന്ന തൃശ്ശൂരിലെ അടാട്ടുനിന്നുള്ള ദമ്പതിമാരും കൂര്‍ക്കഞ്ചേരിയില്‍നിന്നുള്ളയാളുമാണ് തിങ്കളാഴ്ച പോയത്. ദമ്പതിമാർ ശ്രീലങ്കയിലെ കൊളംബോ വിമാനത്താവളം വഴിയും മറ്റേയാള്‍ സിങ്കപ്പൂര്‍വഴിയുമാണ് പോയതെന്നാണു വിവരം.

    വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെ ആരോഗ്യവകുപ്പ് അധികൃതര്‍ ദിവസവും രാവിലെയും ഉച്ചയ്ക്കും വൈകീട്ടും ഫോണില്‍ വിളിക്കുന്നുണ്ട്. ഞായറാഴ്ച വൈകീട്ടു വരെ ഇവര്‍ മൂന്നുപേരും അധികൃതരോടു സംസാരിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്നറിയിച്ചു.

    തിങ്കളാഴ്ച രാവിലെ വിളിച്ചപ്പോള്‍ മൊബൈല്‍ നമ്ബറുകള്‍ സ്വിച്ച്‌ഓഫ് ആയിരുന്നു. ബന്ധുക്കളോട് അന്വേഷിച്ചപ്പോഴാണ് പോയ വിവരം അറിഞ്ഞത്. ആരോഗ്യവകുപ്പ് അധികൃതര്‍ സര്‍ക്കാരിലേക്ക് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനയിലേക്കു കടന്നവരുടെപേരില്‍ എന്തുനടപടി വേണമെന്ന കാര്യത്തില്‍ എമിഗ്രേഷന്‍ വിഭാഗവുമായി ആലോചിച്ചശേഷം തീരുമാനമെടുക്കും.

    No comments

    Post Top Ad

    Post Bottom Ad