കൊറോണ ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിച്ചു
തിരുവനന്തപുരം: കൊറോണ വൈറസ് രോഗബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിച്ചു. പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് തീരുമാനം. ഇനി അതികഠിനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. രോഗികളുമായി ബന്ധം പുലര്‍ത്തിയവരുടെ സാമ്ബിള്‍ ഫലം നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞു.
ആലപ്പുഴയിൽ കൊറോണ ബാധ സ്ഥിരീകരിച്ച വിദ്യാര്‍ഥി പൂര്‍ണമായും രോഗത്തിൽ നിന്നും മുക്തമായി.
ഫെബ്രുവരി 3ന് കാസർഗോഡുള്ള വിദ്യാർഥിക്ക് കൊറോണ സ്ഥിരീകരിച്ച ശേഷം മറ്റൊരാൾക്കും രോഗം വന്നിട്ടില്ല. തൃശൂരിൽ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 10 പേരെയും കാസർഗോഡ് 2 പേരെയും ആലപ്പുഴയിൽ ഒരാളെയും ഇന്നലെ ഡിസ്ചാർജ് ചെയ്തു.
നിലവിൽ 83 പേർ കൂടി സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. 2953 പേര്‍ വീട്ടില്‍ നിരീക്ഷണത്തിലുണ്ട്. ഏകോപന പ്രവർത്തനങ്ങളും ബോധവത്കരണ ക്ലാസ്സുകളും ഫലം കണ്ടുവെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.
No comments
Post a Comment