Header Ads

  • Breaking News

    ബ്ലോക്ക്ബസ്റ്റർ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു ! മമ്മൂട്ടി-വൈശാഖ് കൂട്ടുകെട്ടിൽ ‘ന്യൂയോർക്ക്’ ഒരുങ്ങുന്നു


    മെഗാസ്റ്റാർ മമ്മൂട്ടിയും സംവിധായകൻ വൈശാഖും വീണ്ടും ഒന്നിക്കുന്നു. ന്യൂയോർക്ക് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ഫാമിലി ആക്ഷൻ ത്രില്ലർ ആയിട്ടാണ് ഒരുക്കുന്നത്. സംവിധായകൻ വൈശാഖ് തന്നെയാണ് ചിത്രത്തിന്റെ വിശേഷങ്ങൾ പുറത്ത് വിട്ടത്. പൂർണമായും അമേരിക്കയിൽ ആയിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. യുജിഎം പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ഇര എന്ന സിനിമയിലൂടെ പ്രശസ്തനായ നവീൻ ജോൺ ആണ് സിനിമയുടെ തിരക്കഥ ഒരുക്കുക.

    വൈശാഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

    “സുഹൃത്തക്കളേ, ഞാൻ ഒരിക്കൽ കൂടി പ്രിയപ്പെട്ട മമ്മൂക്കയുമായി ഒരുമിക്കുകയാണ്. ഇത്തവണ സിനിമയുടെ മുഴുവൻ ചിത്രീകരണവും അമേരിക്കയിലാണ് നടക്കുക. ന്യൂയോർക്ക് എന്ന് പേരിട്ടിരിക്കുന്ന സിനിമ യുജിഎം പ്രൊഡക്ഷൻസാണ് നിർമ്മിക്കുക. ഇര എന്ന സിനിമയിലൂടെ പ്രശസ്തനായ നവീൻ ജോൺ ആണ് സിനിമയുടെ തിരക്കഥ ഒരുക്കുക. ഈ ഫാമിലി ആക്ഷൻ ത്രില്ലർ സിനിമക്ക് നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവും ഞാൻ പ്രതീക്ഷിച്ചുന്നു.”

    കഴിഞ്ഞ വർഷം മധുരരാജയിലൂടെ ബ്ലോക്ക്ബസ്റ്റർ വിജയം രചിച്ച കൂട്ടുകെട്ടാണ് മമ്മൂട്ടി – വൈശാഖ് എന്നിവരുടേത്. ഈ സീരിയസിലെ മൂന്നാം ഭാഗമായ മിനിസ്റ്റർ രാജയും ഈ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ്. പോക്കിരിരാജയിലൂടെയാണ് വൈശാഖ് തന്റെ സംവിധാന കരിയർ ആരംഭിക്കുന്നത്. പിന്നീട് സീനിയേഴ്സ്, വിശുദ്ധൻ, മല്ലു സിംഗ്, പുലിമുരുകൻ എന്നീ ബ്ലോക്ക്ബസ്റ്ററുകൾ അദ്ദേഹം ഒരുക്കി.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad