ഗുരുതരമായി പൊള്ളലേറ്റ കുട്ടികളുമായി കൊച്ചിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് ആംബുലന്‍സ് കുതിക്കുന്നു
കൊച്ചി: ഗുരുതരമായ പൊള്ളലേറ്റ വിദ്യാര്‍ത്ഥികളുമായി കോയമ്ബത്തൂരിലേക്ക് പോകുന്ന ആംബുലന്‍സിന് വഴിയൊരുക്കണമെന്ന നിര്‍ദ്ദേശവുമായി കേരള പൊലീസ്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥികളെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോയമ്ബത്തൂരിലെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി വഴിയൊരുക്കണമെന്ന അഭ്യര്‍ത്ഥനയുമായാണ് കേരളാ പൊലീസ് രംഗത്തുവന്നിരിക്കുന്നത്.
ആംബുലൻസുകൾ 5.30ന് കളമശ്ശേരിയിൽ നിന്ന് പുറപ്പെട്ടു. കോയമ്പത്തൂർ ജൻഡർ ആശുപത്രിയിലേക്കാണ് കുട്ടികളെ മാറ്റുന്നത്. ആംബുലൻസുകൾക്ക് വഴിയൊരുക്കി പൊലീസ് സംഘം രംഗത്തുണ്ട്. ആളുകളും വാഹനങ്ങളും ഒഴിഞ്ഞുമാറി പാത ഒരുക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.
ഈ കുട്ടികളുടെ അമ്മ പൊള്ളലേറ്റ് ഇന്നലെ മരിച്ചിരുന്നു. കാലടി പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ സെബി ഔസേപ്പാണ് അച്ഛൻ. കുട്ടികളെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും പൊള്ളൽ ഗുരുതരമായതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായാണ് കോയമ്പത്തൂരിലേക്ക് മാറ്റുന്നത്.
കുട്ടികളെയും കൊണ്ടുപോകുന്ന ആംബുലന്‍സുകളുടെ നമ്ബര്‍ ഇതാണ്: KL 41 P 5798, KL 05 AG 7478
No comments
Post a Comment