Header Ads

  • Breaking News

    വാട്‌സ് ആപ്പില്‍ ഇനിമുതൽ ഈ ഫീച്ചറും



    വിടെയാണ് നില്‍ക്കുന്നത് എന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കാന്‍ ഇപ്പോള്‍ ഏറ്റവുമധികം ആശ്രയിക്കുന്നത് ഗൂഗിള്‍ മാപ്പിനെയാണ്. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ഒരു മിനിറ്റിനകം ലൈവ് ലൊക്കേഷന്‍ ബന്ധപ്പെട്ടവര്‍ക്ക് അയക്കാനുളള സാങ്കേതികവിദ്യ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ് ആപ്പില്‍ ലഭ്യമാണ്. ലൈവ് ലൊക്കേഷന് പുറമേ ഡ്രോപ്പിങ് ലൊക്കേഷന്‍ എന്ന ഫീച്ചറും ഉപഭോക്താക്കള്‍ക്ക് ഉപകാരപ്രദമാകുകയാണ്.
    യാത്രയിലാണ് വാട്‌സ് ആപ്പിലെ ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ കൂടുതല്‍ പ്രയോജനകരമാകുന്നത്. ഇതിലൂടെ എവിടെ നില്‍ക്കുന്നു എന്ന കാര്യം കൃത്യമായി മറ്റുളളവര്‍ക്ക് മനസിലാക്കാന്‍ സാധിക്കും. അറ്റാച്ച് എന്ന മെനുവില്‍ പ്രവേശിച്ച് ലൊക്കേഷന്‍ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ലൈവ് ലൊക്കേഷന് സമയപരിധി നിശ്ചയിക്കാനും ഇപ്പോള്‍ സാധിക്കും. 15 മിനിറ്റ്, ഒരു മണിക്കൂര്‍ ( ഡിഫോള്‍ട്ട്), എട്ട് മണിക്കൂര്‍ എന്നിങ്ങനെ ഏതു വേണമെങ്കിലും സമയപരിധിയായി തെരഞ്ഞെടുക്കാനുളള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. ഇതിന് പുറമേ ലൈവ് ലൊക്കേഷന്‍ പങ്കുവെയ്ക്കുന്നത് നിര്‍ത്തിവെയ്ക്കാനുളള ഫീച്ചറും ലഭ്യമാണ്.
    സ്ഥലത്തെ കുറിച്ച് വ്യക്തമായി അറിയാത്തവര്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് ഡ്രോപ്പിങ് ലൊക്കേഷന്‍. അത്തരക്കാര്‍ക്ക് ആശയക്കുഴപ്പം ഉണ്ടാവാതിരിക്കാനാണ് ഡ്രോപ്പിങ് ലൊക്കേഷന്‍ എന്ന സേവനം വാട്‌സ് ആപ്പ് തുടങ്ങിയിരിക്കുന്നത്. നമ്മള്‍ എവിടെ നില്‍ക്കുന്നു എന്നത് ഇവിടെ പ്രാധാന്യമില്ല. പകരം ആവശ്യക്കാര്‍ക്ക് ലൊക്കേഷന്‍ കൈമാറാന്‍ സാധിക്കുന്നതാണ് ഡ്രോപ്പിങ് ലൊക്കേഷന്‍ ഫീച്ചര്‍.
    അറ്റാച്ച് മെനുവില്‍ പ്രവേശിച്ച് തന്നെയാണ് ഈ ഫീച്ചറും പ്രയോജനപ്പെടുത്തേണ്ടത്. ലൊക്കേഷന്‍ തെരഞ്ഞെടുത്തശേഷം സെര്‍ച്ച് ഓപ്ഷനില്‍ ക്ലിക്ക് ചെയ്താണ് മുന്നോട്ടുപോകേണ്ടത്. തുടര്‍ന്ന് സ്ഥലത്തിന്റെ പേര് രേഖപ്പെടുത്തിയശേഷം ആവശ്യക്കാര്‍ക്ക് കൈമാറുകയാണ് വേണ്ടത്. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ആവശ്യക്കാരന് സ്ഥലത്തെ കുറിച്ചുളള വിവരം ലഭിക്കുന്ന വിധമാണ് സേവനം ക്രമീകരിച്ചിരിക്കുന്നത്.


    No comments

    Post Top Ad

    Post Bottom Ad