Header Ads

  • Breaking News

    ബൈക്കപകടത്തിൽ ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു


    കൂത്തുപറമ്പ് : 
    ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. 
    കൂത്തുപറമ്പ് ശങ്കരനെല്ലുരിലെ ” മാനസി ‘ യിൽ ഭാസ്കരൻ ദീപ ദമ്പതികളുടെ മകൻ പി . ആദർശാണ് (23) മരിച്ചത്. 
    ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി പത്ത് മണിയോടെ അഞ്ചരക്കണ്ടി കൂത്തുപറമ്പ് റോഡിൽ പി . വി . എസ് . കമ്പനിക്ക് സമീപമാണ് അപകടം നടന്നത് .
    ഗുരുതരമായി പരുക്കേറ്റ ആ ദർശിനെ ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത് . 
    കഴിഞ്ഞ ഞ്ഞമാസമാണ് ഇയാൾ വിദേശത്തുനിന്നും നാട്ടിലെത്തിയത് . ദിൽഷ സഹോദരിയാണ് . കൂത്തുപറമ്പ് പോലീസ് മൃതദേഹം ഇൻക്വിസ് നടത്തി .

    No comments

    Post Top Ad

    Post Bottom Ad