മാടായി പാറയിൽ സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ കുന്നിടിക്കൽ വ്യാപകം
മാടായിയില്‍ കുന്നിടിക്കല്‍ വ്യാപകം. മാടായിപാറയുടെ കിഴക്കന്‍ കുന്നിന്‍ചെരുവ് സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തില്‍ ഇടിച്ചു നിരത്തുന്നതായി പരാതി. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.
ഒരു നാടിന്റെ തന്നെ ജലസംഭരണിയാണ് മാടായിപാറ. ഈ കുന്നിന്‍ചെരുവുകള്‍ മഴക്കാലത്ത് കുടിവെള്ളം സംഭരിച്ചു വയ്ക്കുകയും വേനല്‍ക്കാലത്ത് ഉള്‍പ്പെടെ സമീപ പ്രദേശത്തേക്ക് കുടിവെള്ളം ലഭ്യമാക്കുകയും ചെയ്യും.
എന്നാല്‍ ഈ അടുത്തകാലത്തായി മാടായിപ്പാറയിലെ കുന്നിന്‍ചെരുവ് സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തില്‍ ഇടിച്ചു നിരത്തുന്നതായാണ് ആക്ഷേപം ഉയരുന്നത്. മാടായി കോട്ടയുടെ നാശത്തിനും വന്‍ പാരിസ്ഥിതിക പ്രശ്‌നത്തിനും ഇത് വഴിയൊരുക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും ചൂണ്ടിക്കാണിക്കുന്നു. കുന്നിടിക്കല്‍ തടയണമെന്നാവശ്യപ്പെട്ട് സമീപവാസികള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

No comments
Post a Comment