ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കൊല്ലം:
കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ മരിച്ച ദേവനന്ദയുടെത് മുങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ചെളിയും വെള്ളവും ആന്തരിക അവയവങ്ങളിൽ കണ്ടെത്തി.പ്രാഥമിക പരിശോധനയില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ല . വീട്ടിൽ കളിക്കുന്നതിനിടെ ഇന്നലെയാണ് ദേവാനന്ദയെ കാണാതായത്.
ആറ്റിൽ തടയണ നിർമിച്ചിരിക്കുന്നതിന് അപ്പുറത്തു നിന്നാണു മൃതദേഹം കണ്ടെത്തിയത്. ഇവിടേക്ക് ഒഴുകിപ്പോകാൻ സാധ്യതയുണ്ടോയെന്നും മൃതദേഹം പിന്നീട് ഇവിടെ കൊണ്ടിട്ടതാണോയെന്നും പൊലീസ് അന്വേഷിക്കുന്നു. വീടിന് 500 മീറ്റർ അകലെ നിന്നാണു മൃതദേഹം കണ്ടത്. ഈ ഭാഗത്തു ദേവനന്ദ വരാറില്ല. മൃതദേഹം കണ്ട സ്ഥലം വിജനമായ പ്രദേശമാണ്. ആറ്റിനു തീരത്തു കാടും റബർ മരങ്ങളുമാണ്.
No comments
Post a Comment