എയിഡഡ് സ്കൂളുകളിലെ അധ്യാപക നിയമന നിയന്ത്രണം; സ്കൂൾ മാനേജ്മെന്‍റുകൾക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: എയിഡഡ് സ്കൂളുകളിലെ അധ്യാപക നിയമന നിയന്ത്രണത്തിൽ മാനേജുമെന്റുകള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്കൂളുകള്‍ സർക്കാർ ഏറ്റെടുത്തോളു എന്ന അഭിപ്രായം ഗൗരവത്തിൽ കാണണോയെന്നും സർക്കാരിനെ ഭീഷണിപ്പെടുത്താൻ പറഞ്ഞതാണെങ്കിൽ അതിനെ അങ്ങനെ കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അധ്യാപക നിയമനത്തിലെ ബജറ്റ് നിര്‍ദേശം പുതിയ നിയമനങ്ങള്‍ സംബന്ധിച്ച് മാത്രമാണ്. കച്ചവട താല്പര്യമുള്ള ചില എയിഡഡ് സ്കൂള്‍ മാനേജുമെന്റുകളെയാണ് ലക്ഷ്യമിട്ടത്. എയ്ഡഡ് മാനേജ്മെന്റുകളെ സര്‍ക്കാര്‍ അവിശ്വസിക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
എയ്ഡഡ് സ്കൂളുകൾ നടത്തികൊണ്ട് പോകാൻ പറ്റില്ല എന്നു ചില മാനേജ്‌മെന്റുകൾ പറയുന്നത് കേട്ടു. സ്കൂള്‍ നടത്താനാകുന്നില്ല, ഏറ്റെടുത്തോളു എന്ന് ചില മാനേജ്മെന്റുകള്‍ വിരട്ടുന്നു. ആ വിരട്ടല്‍ വേണ്ട. തെറ്റായ രീതിയില്‍ പോകുന്നവരെ നേരെയാക്കേണ്ട ഉത്തരവാദിത്തമുണ്ട്. ആവിശ്യമെങ്കില്‍ എയ്ഡഡ് സ്കൂളുകള്‍ വാടകയ്ക്ക് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാണെന്നും പിണറായി പറഞ്ഞു.
No comments
Post a Comment