ഡിജിപി ലോക്നാഥ് ബെഹ്റ കോടികളുടെ ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതായി കണ്ടെത്തൽ
തിരുവനന്തപുരം: കേരള ഡിജിപി ലോക്നാഥ് ബെഹ്റ ഗുരുതര സാമ്പത്തിക തിരിമറി നടത്തിയതായി സിഎജിയുടെ (കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍) കണ്ടെത്തല്‍. വിവിധ ആവശ്യങ്ങള്‍ക്കുള്ള തുക ഡിജിപി ഇടപെട്ട് വകമാറ്റി ചിലവഴിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിയമസഭയുടെ മേശപ്പുറത്തുവച്ച റിപ്പോര്‍ട്ടിലാണ് ഡിജിപിക്കെതിരെ ഗുരുതര കണ്ടെത്തലുകളുള്ളത്. കോടികളുടെ തിരിമറിയാൻ ഡിജിപി നേരിട്ട് നടത്തിയത്.
പോലീസുകാര്‍ക്ക് ക്വാര്‍ട്ടേഴ്സ് നിര്‍മിക്കാനുള്ള തുക വകമാറ്റി എസ്പിമാര്‍ക്കും എഡിജിപിമാര്‍ക്കും ആഡംബര ഫ്ലാറ്റുകള്‍ നിര്‍മിക്കാന്‍ നല്‍കിയെന്ന ഗുരുതര കണ്ടെത്തലാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ആഡംബര ഫ്ലാറ്റുകള്‍ പണിയാന്‍ 2.81 കോടി രൂപയാണ് ഇത്തരത്തില്‍ വകമാറ്റി ചിലവഴിച്ചതായി കണ്ടെത്തിയത്.
ഇതിന് പുറമേ ആഭ്യന്തരവകുപ്പില്‍ പുതിയ വാഹനങ്ങള്‍ വാങ്ങിയതിലും ക്രമക്കേടുണ്ടെന്ന് സിഎജി കണ്ടെത്തി. സ്റ്റേഷനില്‍ വാഹനങ്ങളുടെ കുറവ് പരിഹരിക്കേണ്ടതിന് പകരം ടെന്‍ഡറില്ലാതെ ആഡംബര വാഹനങ്ങള്‍ വാങ്ങിയെന്നാണ് റിപ്പോര്‍ട്ടിലെ കുറ്റപ്പെടുത്തല്‍. സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ ആഡംബര കാര്‍ വിതരണക്കാര്‍ക്ക് 33 ലക്ഷം രൂപ മുന്‍കൂറായി നല്‍കിയെന്നും ഇത് ചട്ടവിരുദ്ധമായ നടപടിയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ബുളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയപ്പോഴും മാര്‍ഗനിര്‍ദ്ദേശവും നടപടിക്രമവും പാലിച്ചില്ലെന്നാണ് സിഎജി കണ്ടെത്തല്‍.
No comments
Post a Comment