പ്രായ പൂര്‍ത്തിയാകും മുമ്ബ്, പഠിച്ചുകൊണ്ടിരിക്കെ പ്രണയം.വീട്ടുകാരെ എതിര്‍ത്ത് ഭര്‍ത്താവുമൊത്തുള്ള ജീവിതം സ്വയം തെരഞ്ഞെടുത്തു.കാമുകനെ കിട്ടിയപ്പോള്‍ ഭര്‍ത്താവിനെയും കുഞ്ഞിനെയും വകവരുത്താന്‍ തീരുമാനിച്ചു; നാടകീയമായ ശരണ്യയുടെ ജീവിതം
കണ്ണൂര്‍:
സ്വന്തം കുഞ്ഞിനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യയെ പൂര്‍ണമായും തള്ളിപ്പറഞ്ഞുള്ള വൈകാരിക പ്രതികരണമാണ് തെളിവെടുപ്പിനിടെ ശരണ്യയുടെ അച്ഛനടക്കമുള്ളവര്‍ നടത്തിയത്.
ഭര്‍ത്താവുമായുള്ള പ്രണയ വിവാഹത്തിലടക്കം എതിര്‍പ്പുകള്‍ മാറ്റി വെച്ച് ശരണ്യയെ അംഗീകരിച്ച വീട്ടുകാര്‍, ഒരു തരത്തിലുള്ള പ്രശ്നങ്ങളും ശരണ്യ തങ്ങളെ അറിയിച്ചില്ലെന്നും വ്യക്തമാക്കുന്നു.
പ്രായ പൂര്‍ത്തിയാകും മുമ്ബ്, പഠിച്ചുകൊണ്ടിരിക്കെ പ്രണയം. ഭര്‍ത്താവുമൊത്തുള്ള ജീവിതം ശരണ്യ സ്വയം തെരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് ഒരു വര്‍ഷത്തിന് ശേഷം പിണക്കം മറന്ന് ഇരുവരെയും ശരണ്യയുടെ വീട്ടുകാര്‍ സ്വീകരിച്ചു.
സ്വന്തം വീട്ടിലാണ് തുടര്‍ന്ന് ശരണ്യ താമസിച്ചിരുന്നത്.
ഭര്‍ത്താവ് വിദേശത്ത് പോയപ്പോള്‍ തുടങ്ങിയ ഭര്‍ത്താവിന്‍റെ കൂട്ടുകാരനുമായുള്ള അടുപ്പം ദാമ്ബത്യത്തിലെ അസ്വാരസ്യത്തിലും മകന്റെ കൊലപാതകത്തിലും എത്തി എന്നുമാണ് പൊലീസ് കണ്ടെത്തല്‍. ഈ കൊച്ചുവീട്ടില്‍ ജനിച്ച് തങ്ങള്‍ക്കൊപ്പം വളര്‍ന്ന മകന്‍ വിയന്റെ മരണം മത്സ്യത്തൊഴിലാളി കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
പിണക്കത്തിലായിരുന്ന ഭര്‍ത്താവിനെ വിളിച്ചു വരുത്തി, മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് ശരണ്യ കൊല നടത്തിയതെന്നും തീരത്തുള്ളവര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല.
ഇത്തരത്തില്‍ ഒന്നും ശരണ്യയുടെ പെരുമാറ്റത്തില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ശരണ്യയുടെ ഈ നീക്കം മകന്‍റെ കൊലപാതക കേസില്‍ ഭര്‍ത്താവിനെ കുടുക്കാനായിരുന്നു എന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.
പ്രണത്തിനൊടുവില്‍ സ്വയം തെരഞ്ഞെടുത്ത വിവാഹ ജീവിതം, പിന്നീട് കാമുകനൊപ്പം ജീവിക്കാന്‍ മകനെ കൊലപ്പെടുത്തിയെന്ന കേസില്‍ ശരണ്യ അറസ്റ്റിലാകുമ്ബോള്‍ അതിലേക്ക് ശരണ്യയെ നയിച്ച കടുത്ത സാഹചര്യത്തെക്കുറിച്ചുള്ള ചോദ്യം ഇനിയും ബാക്കിയാണ്.
No comments
Post a Comment