ഗാലക്സോൺ തട്ടിക്കൂട്ട് കമ്പനി; മുഖ്യമന്ത്രി അറിഞ്ഞാണ് തട്ടിപ്പുകൾ നടക്കുന്നത്: രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല
കോട്ടയം: സംസ്ഥാനത്ത് നടപ്പിലാക്കിയ സിസിടിവി ഉപയോഗിച്ചുള്ള സിംസ് പദ്ധതിയില്‍ ഗുരുതര അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെല്‍ട്രോള്‍ ഉപകരാര്‍ നല്‍കിയ ഗാലക്സോൺ തട്ടിക്കൂട്ട് കമ്പനിയാണ്. ഭരണത്തിലുള്ളവർ ഈ ബിനാമി കമ്പനിക്ക് പിന്നിലുണ്ടെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
നഗ്നമായ അഴിമതി പൊലീസും കെൽട്രോണും ഗാലക്സോൺണും ചേര്‍ന്ന് നടത്തുകയാണ്. വരും ദിവസങ്ങളിൽ ഇതിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിടും. പൊലീസ് ഹെഡ്ക്വേട്ടേഴസിൽ ഗാലക്സോണിന് ഓഫീസൊരുക്കിയത് സുരക്ഷാ വീഴ്ചയാണ്. പൊലീസിനെ സ്വകാര്യവൽക്കരിക്കുന്നതിന് തുല്യമാണിതെന്നും ചെന്നിത്തല ആരോപിച്ചു.
കേരള പോലീസില്‍ തീവെട്ടിക്കൊള്ളയാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രി അറിഞ്ഞാണ് തട്ടിപ്പുകളെല്ലാം നടക്കുന്നത്. അഴിമതി എല്ലാം നടക്കുന്നത് കെല്‍ട്രോണിനെ മുന്‍നിര്‍ത്തിയാണ്. അഴിമതി മൂടിവയ്ക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശ്രമിക്കുന്നത്. കോടിയേരിയുടെ വാക്കുകള്‍ ഏതൊരു കുറ്റവാളിയും പറയുന്ന ന്യായീകരണങ്ങള്‍ മാത്രമാണെന്നും ചെന്നിത്തല പരിഹസിച്ചു.
No comments
Post a Comment