Header Ads

  • Breaking News

    ബിജെപിയുടെ പൗരത്വ നിയമഭേദഗതി വിശദീകരണ റാലി; കടകളടച്ചാല്‍ കര്‍ശന നടപടിയെന്ന് പോലീസ് നോട്ടീസ്



     
    ഇടുക്കി: ബി.ജെ.പി നടത്തുന്ന പൗരത്വ നിയമഭേദഗതി വിശദീകരണ യോഗ സമയത്ത് കടകള്‍ അടച്ചിടരുതെന്ന് പോലീസ്. തൊടുപുഴ കരിമണ്ണൂരില്‍ ആണ് ജന ജാഗ്രതാ സമിതി നടത്തുന്ന യോഗത്തില്‍ കടകള്‍ അടയ്ക്കരുതെന്ന് പോലീസ് വ്യാപാരികളോട് നിര്‍ദേശിച്ചത്. 

    അനുമതിയില്ലാതെ കടകള്‍ അടച്ചാല്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യാപാരികള്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നു. മൂന്‍കൂര്‍ അനുമതിയില്ലാതെ കടകളടച്ച് അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തരുതെന്നും വര്‍ഗീയ പരമായ ചേരിതിരിവ് സൃഷ്ടിച്ച് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്നും അല്ലാത്ത പക്ഷം കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നു'മാണ് ബുധനാഴ്ച നല്‍കിയ നോട്ടീസിലുള്ളത്.

    അതേസമയം നോട്ടീസ് വിവാദമായതോടെ പിന്‍വലിച്ചുവെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

    No comments

    Post Top Ad

    Post Bottom Ad