Header Ads

  • Breaking News

    കേരള മെഡിക്കൽ എഞ്ചിനീയറിങ് പ്രവേശനത്തിന് (KEAM 2020) ഫെബ്രുവരി 25 വരെ അപേക്ഷിക്കാം



    എഞ്ചിനീയറിങ് പ്രവേശനം:
    എഞ്ചിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് സംസ്ഥാന എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെയും സ്കോറും രണ്ടാം വർഷ യോഗ്യതാ പരീക്ഷയിൽ നിശ്ചിത വിഷയങ്ങൾക്ക് ലഭിച്ച മാർക്കും തുല്യ അനുപാതത്തിൽ പരിഗണിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കും.

    മെഡിക്കൽ പ്രവേശനം:
    എം.ബി.ബി.എസ്സ്/ബി.ഡി.എസ്സ് കോഴ്‌സുകളിലേക്ക് നീറ്റ് 2020 റാങ്കിന്റെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷാ കമ്മിഷണർ തയ്യാറാക്കുന്ന സംസ്ഥാന റാങ്കിൽ നിന്നാണ് കേരളത്തിൽ പ്രവേശനം. മെഡിക്കൽ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ കീം (KEAM 2020) ന് അപേക്ഷിക്കുകയും പിന്നീട് നീറ്റ് സ്കോർ വെബ്സൈറ്റിൽ ചേർക്കുകയും വേണം.

    ആർക്കിടെക്ചർ
    ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന നാറ്റ അഭിരുചി പരീക്ഷയിലെ സ്കോറും രണ്ടാം വർഷ യോഗ്യതാ പരീക്ഷയിൽ നിശ്ചിത വിഷയങ്ങൾക്ക് ലഭിച്ച മാർക്കും തുല്യ അനുപാതത്തിൽ പരിഗണിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കും.

    ബി.ഫാം
    സംസ്ഥാന എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെ പേപ്പർ 1 (ഫിസിക്സ് & കെമിസ്ട്രി) എഴുതിയാൽ മതിയാകും.


    അപേക്ഷ:
    ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം പ്രിന്റ് ഔട്ട് , രേഖകൾ എന്നിവ തപാലിൽ അയക്കേണ്ടതില്ല. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ,ഫീസ് വിവരങ്ങൾ, സിലബസ്,മാതൃകാ ചോദ്യപേപ്പർ ഓൺലൈൻ അപേക്ഷാ സമർപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിദ്യാർത്ഥികളെ സഹായിക്കാനായി സംസ്ഥാനത്തെ എല്ലാ ഹയർ സെക്കണ്ടറി സ്‌കൂളുകളിലും അക്ഷയ കേന്ദ്രങ്ങളിലും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad