Header Ads

  • Breaking News

    ഇത് മീന തന്നെയോ? താരത്തിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകർ [PHOTOS]


    മീന എന്ന വിളിപ്പേരിലാണ് മീന ദുരൈരാജ് അറിയപ്പെടുന്നത്. തമിഴ് ചലച്ചിത്രങ്ങളിൽ ബാലനടിയായിട്ടായിരുന്നു മീനയുടെ തുടക്കം. തുടർന്ന് എല്ലാ തെന്നിന്ത്യൻ ഭാഷകളിലും മീന അഭിനയിക്കുകയുണ്ടായി. ഉദയനാണ് താരം, ഫ്രണ്ട്സ്, ദൃശ്യം എന്നീ മലയാളചിത്രങ്ങൾ സാമ്പത്തിക നേട്ടം ഉണ്ടാക്കിയ ചിത്രങ്ങളാണ്. ഷൈലോക്ക് എന്ന ചിത്രത്തിൽ മികച്ച അഭിനയം കാഴ്ച വച്ചു. ഷൈലോക്കിൽ എല്ലാം നല്ല വണ്ണമുണ്ടായിരുന്ന മീനയുടെ പുതിയ ലുക്ക് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുകയാണ്. വണ്ണം കുറഞ്ഞ് മെലിഞ്ഞ് സുന്ദരിയായ മീനയുടെ ലുക്ക് കണ്ട് അന്തം വിട്ടിരിക്കുകയാണ് പ്രേക്ഷകർ.

    നെഞ്ചങ്ങൾ എന്ന തമിഴ് സിനിമയിൽ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. ശിവാജി ഗണേശനായിരുന്നു ഈ ചിത്രത്തിലെ നായകൻ. ഒരു പിറന്നാൽ വിരുന്നിനിടെ മീനയെ കണ്ടപ്പോൾ ഗണേശൻ മീനയെ സിനിമയിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു. ഒരു ഇതിഹാസമായ നടൻ തന്നെ കണ്ടെത്തിയതിൽ താൻ അഭിമാനിക്കുന്നു എന്ന് മീന പിന്നീട് പറയുകയുണ്ടായി.

    ഒരു പുതിയ കഥൈ എന്ന തമിഴ് സിനിമയിലാണ് മീന ആദ്യമായി നായിക കഥാപാത്രമായി വേഷമിട്ടത്. സാന്ത്വനം എന്ന സിനിമയായിരുന്നു മീനയുടെ മലയാളത്തിലെ ആദ്യ ചിത്രം. തുടർന്ന് മമ്മൂട്ടി, മോഹൻ ലാൽ, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസൻ തുടങ്ങിയ മുൻനിര നായകൻമാരുടെ കൂടെ അഭിനയിക്കാനുള്ള അവസരങ്ങൾ മീനയെ തേടിയെത്തി. എങ്കിലും തമിഴിലും തെലുങ്കിലുമായിരുന്നു മീനയ്ക്ക് അവസരങ്ങൾ കൂടുതൽ. മുത്തു, എജമാൻ, വീര , അവൈ ഷണ്മുഖി, മുടമേസ്ത്രി എന്നിവയാണ് മീനയുടെ തമിഴിലെ പ്രദർശനവിജയം നേടിയ ചിത്രങ്ങൾ. രജനികാന്തിന്റെ കൂടെ ബാല‌താര‌മായും, പിന്നീടെ വളർന്നപ്പോൾ നായികയായും അഭിനയിച്ചു എന്നൊരു പ്രത്യേകത കൂടിയുണ്ട് മീനയ്ക്ക്. തമിഴ് സിനിമയായ മുത്തു ജപ്പാനിൽ പ്രദർശനവിജയം നേടിയതോടുകൂടി മീനയ്ക്ക് അന്താരാഷ്ട്ര പ്രശസ്തിയും ലഭിച്ചു.

    മീന നായികയായ കഥ പറയുമ്പോൾ എന്ന ചിത്രം മലയാളത്തിൽ വൻ വിജയം നേടിയിരുന്നു. തുടർന്ന് കുശേലൻ എന്ന പേരിൽ തമിഴിലും കഥാനായകുഡു എന്ന പേരിൽ കന്നഡയിലും ഈ ചിത്രം പുനർനിർമ്മിക്കുകയുണ്ടായി. ഇവയിലും മീന തന്നെയായിരുന്നു നായിക. കുശേലനിൽ തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറഞ്ഞുപോയി എന്നതിൽ മീനയ്ക്ക് പരിതാപമുണ്ടായിരുന്നതായി മീന പിന്നീട് പറയുകയുണ്ടായി. മീനയുടേതായ ചിത്രങ്ങളിൽ മീനയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങൾ ഭാരതി കണ്ണമ്മ (തമിഴ്), ഷോക്ക് (തമിഴ്), സീത രാമയ്യ ഗാരി മണവാരലു (തെലുഗു), സാന്ത്വനം (മലയാളം), സ്വാതി മുത്തു (കന്നഡ) എന്നിവയാണ്.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad