പതിനാറാം വയസ്സിലെ ആ ചുംബനം തന്റെ സമ്മതത്തോടെ അല്ലായിരുന്നുവെന്ന് നടി രേഖ..! (VIDEO)
നടി രേഖ കുറേ നാളുകൾക്ക് മുൻപ് നൽകിയ ഒരു അഭിമുഖത്തിലെ വെളിപ്പെടുത്തലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. 1986ൽ പുറത്തിറങ്ങിയ കെ ബാലചന്ദർ ചിത്രം പുന്നഗൈ മന്നനിലെ കമൽഹാസനുമൊത്തുള്ള ചുംബന രംഗം തന്റെ സമ്മതത്തോടെ ഷൂട്ട് ചെയ്തതല്ല എന്ന നടിയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. മീ ടൂ പോലെയുള്ള ക്യാമ്പയനുകൾ കൊടികുത്തിവാഴുന്ന ഇക്കാലത്ത് ഇങ്ങനെയുള്ള വെളിപ്പെടുത്തലുകൾ വളരെയേറെ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നവയാണ്. കമൽഹാസൻ മാപ്പ് പറയണമെന്നാണ് ഇപ്പോൾ പലരുടെയും ആവശ്യം.
ആ ചുംബനരംഗം ചിത്രീകരിക്കുമ്പോൾ 10 ക്ലാസ് പഠനം പൂർത്തിയാക്കിയ വെറും പതിനാറ് വയസ്സുള്ള പെൺകുട്ടിയായിരുന്നു രേഖ. സിനിമയിൽ കണ്ട് കഴിയുമ്പോൾ ആ ചുംബനരംഗം ഒട്ടും തന്നെ മോശമായി തോന്നിയിട്ടില്ല എന്ന് രേഖ തന്നെ പറയുന്നുമുണ്ട്.
www.ezhomelive.com
ആ ചുംബനരംഗം ചിത്രീകരിക്കുമ്പോൾ 10 ക്ലാസ് പഠനം പൂർത്തിയാക്കിയ വെറും പതിനാറ് വയസ്സുള്ള പെൺകുട്ടിയായിരുന്നു രേഖ. സിനിമയിൽ കണ്ട് കഴിയുമ്പോൾ ആ ചുംബനരംഗം ഒട്ടും തന്നെ മോശമായി തോന്നിയിട്ടില്ല എന്ന് രേഖ തന്നെ പറയുന്നുമുണ്ട്.
സ്‌ക്രീനിൽ കാണുമ്പോൾ ആ ചുംബനം അത്ര മോശമായി തോന്നില്ല. ഒരു ചുംബനത്തിന്റെ ആവശ്യം ഉണ്ടായിരുന്നെങ്കിലും ഞാൻ വളരെ ചെറുപ്പമായിരുന്നതിനാൽ അതിനെ കുറിച്ച് എനിക്കറിയില്ലായിരുന്നു. ബാലചന്ദർ സാർ 1,2,3 പറഞ്ഞപ്പോൾ ഞങ്ങൾ ചുംബിക്കുകയും എടുത്തു ചാടുകയും ചെയ്തു. തീയറ്ററിൽ കണ്ട് കഴിഞ്ഞപ്പോഴാണ് അതിന് എത്രത്തോളം പ്രാധാന്യം ഉണ്ടെന്ന് മനസ്സിലായത്.
ആ ഷോട്ട് കഴിഞ്ഞപ്പോൾ ഞങ്ങൾ ലൊക്കേഷൻ ഷിഫ്റ്റ് ചെയ്‌തു. അപ്പോൾ സഹസംവിധായകരായിരുന്ന സുരേഷ് കൃഷ്ണയോടും വസന്തിനോടും ആ ചുംബന രംഗത്തെ കുറിച്ച് എന്നോട് നേരത്തെ പറഞ്ഞില്ലായിരുന്നുവെന്നും അറിഞ്ഞിരുന്നേൽ സമ്മതിക്കില്ല എന്നും പറഞ്ഞു. അപ്പോൾ അവർ എന്നോട് പറഞ്ഞത് ഒരു വലിയ രാജാവ് ഒരു കുഞ്ഞിനെ ചുംബിച്ചതായി കരുതിയാൽ മതിയെന്നാണ്. സെൻസർ ബോർഡ് ഇത് സമ്മതിക്കില്ലെന്നും അവർ പറഞ്ഞു. അപ്പോൾ എന്താണ് സെൻസർ എന്ന ചോദിച്ചയാളാണ് ഞാൻ.
എന്റെ അനുവാദം ഇല്ലാതെയാണ് ആ രംഗം എടുത്തത് എന്ന് ഇപ്പോഴും പ്രേക്ഷകർ വിശ്വസിക്കുന്നില്ല. കമൽഹാസനും അന്ന് യൂണിറ്റിൽ ഉണ്ടായിരുന്നവർക്കും മാത്രമേ അതിന്റെ സത്യാവസ്ഥ അറിയൂ. ബാലചന്ദർ സർ ഇപ്പോൾ ജീവിച്ചിരിക്കുന്നില്ലാത്തത് കൊണ്ട് അദ്ദേഹത്തോടും ചോദിക്കുവാൻ കഴിയില്ല.
www.ezhomelive.com
No comments
Post a Comment