ജില്ലയിൽ നാളെ (05/03/2020 ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
അഴീക്കോട്
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോഹിനൂര്‍, പോര്‍ട്ട് റോഡ്, കക്കംപാലം ഭാഗങ്ങളില്‍ മാര്‍ച്ച് അഞ്ച് വ്യാഴാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
പള്ളിക്കുന്ന്
പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പൂമടം, നരേന്ദ്രദേവ്, ഗോപാലന്‍കട, പൊടിക്കുണ്ട്, മില്‍മ, ജയില്‍ പരിസരം, ദീപിക, കാനത്തൂര്‍ റോഡ് ഭാഗങ്ങളില്‍ മാര്‍ച്ച് അഞ്ച് വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെയും കെ എം എം കോളനി, ഇടച്ചേരി മുത്തപ്പന്, മാണിക്കോത്ത്, ഇടച്ചേരി, സഞ്ചയ് റോഡ് ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ 1.30 വരെയും വൈദ്യുതി മുടങ്ങും.
ചൊവ്വ
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഫാഷന്‍ ടെക്നോളജി, ആര് കെ ബേക്കറി, ഇ എസ് ഐ, മന്ദപ്പന്‍കാവ്, ഭഗവതി മുക്ക് ഭാഗങ്ങളില്‍ മാര്‍ച്ച് അഞ്ച് വ്യാഴാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
തളിപ്പറമ്പ്
തളിപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാവുങ്കല്‍, കുന്നരു, കുഞ്ഞിമതിലകം, പട്ടുവം കടവ്, പടിഞ്ഞാറെച്ചാല്‍, എടമുട്ട് ഭാഗങ്ങളില്‍ മാര്‍ച്ച് അഞ്ച് വ്യാഴാഴ്ച രാവിലെ 11 മണി മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
മട്ടന്നൂര്‍
മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മരുതായി, കിളിയങ്ങാട്, നാലാങ്കേരി ഭാഗങ്ങളില്‍ മാര്‍ച്ച് അഞ്ച് വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.
കൊളച്ചേരി
കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പറശ്ശിനി റോഡ്, പറശ്ശിനി പാലം, അരിമ്പ്ര സലാം പീടിക, അരിമ്പ്ര വായനശാല, ചാത്തോത്ത് കുന്ന്, കുറ്റിച്ചിറ, നണിയൂര്‍ നമ്പ്രം ഭാഗങ്ങളില്‍ മാര്‍ച്ച് അഞ്ച് വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
ബര്‍ണ്ണശ്ശേരി
ബര്‍ണ്ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മഞ്ചപ്പാലം, പാറക്കണ്ടി, ചെട്ടിയാര്‍കുളം, മാക്സ് നഴ്സറി, വ്യാപാരി ഭവന് ഭാഗങ്ങളില്‍ മാര്‍ച്ച് അഞ്ച് വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ ഒരു മണി വരെ വൈദ്യുതി മുടങ്ങും.
ശിവപുരം
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോളാരി, മാങ്കുളം ഭാഗങ്ങളില്‍ മാര്‍ച്ച് അഞ്ച് വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
തലശ്ശേരി
തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊളശ്ശേരി, മഠത്തുംഭാഗം, മുക്കളം, വാവാച്ചിമുക്ക്, നെട്ടൂര്‍ തെരു, കൊട്ടപ്പൊയില്‍, പ്രതീക്ഷ, എം സി എന്‍ ക്ലേവ് ഭാഗങ്ങളില്‍ മാര്‍ച്ച് അഞ്ച് വ്യാഴാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
No comments
Post a Comment