ഷഓമി എംഐ 10, എംഐ 10 പ്രോ ഫോണുകളുടെ ഗ്ലോബല്‍ ലോഞ്ച് മാര്‍ച്ച് 27ന്
ഷഓമിയുടെ പുതിയ ഹാൻഡ്സെറ്റുകൾ എംഐ 10, എംഐ 10 പ്രോ എന്നിവ മാര്‍ച്ച് 27ന് ആഗോള വിപണിയില്‍ അവതരിപ്പിക്കും. കഴിഞ്ഞ മാസമാണ് എംഐ10 ഫോണുകള്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. എന്നാല്‍ ചൈനീസ് വിപണിയില്‍ മാത്രമാണ് ഫോണ്‍ ഇതുവരെ വില്‍പനയിലുണ്ടായിരുന്നത്.
എംഐ 10, എംഐ 10 പ്രോ എന്നിവയിലെ മിക്ക സവിശേഷതകളും സമാനമാണെങ്കിലും രണ്ടാമത്തേതിൽ കൂടുതൽ ആന്തരിക സ്റ്റോറേജ്, മികച്ച ക്യാമറ സജ്ജീകരണം, വ്യത്യസ്ത ബാറ്ററി എന്നിങ്ങനെ കുറച്ച് മാറ്റങ്ങളുണ്ട്.
വലിയ ക്യാമറകളാണ് എംഐ 10 ഫോണുകളുടെ മുഖ്യ സവിശേഷത. 108 എംപി സെന്‍സര്‍ ഉള്‍പ്പെടുന്ന ക്വാഡ് ക്യാമറയാണ് ഫോണുകള്‍ക്ക്. രണ്ട് ഫോണുകള്‍ക്കും 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റോടുകൂടിയ 6.67 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 865 പ്രൊസസര്‍ ആണ് ഫോണുകളില്‍. എംഐ 10 ല്‍ 4780 എംഎഎച്ച് ബാറ്ററിയാണുള്ളത്.ഇതില്‍ 30 വാട്ട് വയര്‍ലെസ്/ വയേര്‍ഡ് ചാര്‍ജിങ് സാധ്യമാണ്. 4500 എംഎഎച്ച് ബാറ്ററിയാണ് എംഐ 10 പ്രോയില്‍. ഇതില്‍ 50 വാട്ട് വയര്‍ലെസ് ഫാസ്റ്റ് ചാര്‍ജിങും, 30 വാട്ട് വയര്‍ലെസ് ഫാസ്റ്റ് ചാര്‍ജിങും, 10 വാട്ട് റിവേഴ്‌സ് ചാര്‍ജിങും ഉണ്ട്.
No comments
Post a Comment