ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡ് ഉപയോഗിച്ചാല്‍ പിഴ 10,000 രൂപ
പാന്‍കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതോടെ പിഴ ചുമത്തുകയാണ് അധികൃതര്‍.ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡ് ഉപയോഗിച്ചാല്‍ 10,000 രൂപ പിഴ നല്‍കണം.
ആദായനികുതി നിയമത്തിലെ വകുപ്പ് 272ബി പ്രകാരമാണ് ഉപയോക്താവ് പിഴ അടയ്ക്കേണ്ടത്.
എന്നാല്‍ ഇതിനോടകം ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിനോ പാന്‍ കാര്‍ഡ് ഐഡി പ്രൂഫായി നല്‍കിയിട്ടുള്ളവര്‍ക്ക് പിഴ ബാധകമാവില്ല.
ഇനിയുള്ള ദിവസങ്ങളില്‍ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്ന പക്ഷം പിഴ ഒടുക്കേണ്ടതായി വരില്ല. പ്രവര്‍ത്തനയോഗ്യമല്ലാത്ത പാന്‍ കാര്‍ഡ് കൈവശമുള്ളവര്‍ വീണ്ടും പുതിയതിനായി അപേക്ഷിക്കാനും പാടുള്ളതല്ല.
നിലവില്‍ 50,000 രൂപ മുതലുള്ള എല്ലാ ബാങ്കിംഗ് ഇടപാടുകള്‍ക്കും പാന്‍ കാര്‍ഡ് ആവശ്യമാണ്.
No comments
Post a Comment