കിണറ്റില്‍ നഗ്നമായ നിലയില്‍ 16കാരിയുടെ മൃതദേഹം; ബന്ധുവായ പതിനേഴുകാരന്‍ അറസ്റ്റില്‍
കൊല്ലങ്കോട്: പതിനാറുകാരിയായ ആദിവാസി പെണ്‍കുട്ടിയുടെ മൃതദേഹം നഗ്നമാക്കിയ നിലയില്‍ കിണറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ ബന്ധുവായ പതിനേഴുകാരന്‍ പിടിയില്‍. മുതലമടയ്ക്കു സമീപം മൂച്ചംകുണ്ടില്‍നിന്നു കാണാതായ 16 കാരിയുടെ മൃതദേഹമാണ് കിണറ്റില്‍ നിന്നും കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായ ദിവസം രാത്രി പ്രദേശത്ത് ഉണ്ടായിരുന്നവരെയും ഇതര സംസ്ഥാന തൊഴിലാളികളെയും സമീപത്തെ ക്ഷേത്രത്തില്‍ പൊങ്കല്‍ ഉത്സവത്തിന് തമിഴ്‌നാട്ടില്‍ നിന്നു വന്നവരെയും അടുത്ത ബന്ധുക്കളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ അയല്‍വാസിയും ബന്ധുവുമായ കൗമാരക്കാരന്‍ പിടിയിലായത്.
പെണ്‍കുട്ടിയോട് പ്രണയം നടിച്ചിരുന്ന പ്രതി സംഭവദിവസം രാത്രി പെണ്‍കുട്ടിയുടെ അമ്മയും അനുജത്തിയും ക്ഷേത്രത്തില്‍ പൊങ്കല്‍ ഉത്സവത്തിനു പോയ സമയത്ത് പെണ്‍കുട്ടിയെ വിളിച്ചു. സംസാരിക്കാനുണ്ട് എന്നുപറഞ്ഞ് വീടിന് 300 മീറ്റര്‍ അകലെയുള്ള തെങ്ങിന്‍തോപ്പിലേക്ക് കൊണ്ടു പോയി പീഡിപ്പിച്ചു. എതിര്‍ത്ത് നിലവിളിച്ച പെണ്‍കുട്ടിയുടെ വായ പൊത്തി. പിടിവലിക്കിടയില്‍ സമീപത്തുള്ള ആഴമേറിയ കിണറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. അതിനു ശേഷം ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം ഇയാള്‍ പെണ്‍കുട്ടിക്കു വേണ്ടി തിരച്ചില്‍ നടത്തിയിരുന്നു.
No comments
Post a Comment