Header Ads

  • Breaking News

    കൊവിഡ് 19 : കേരളത്തിൽ എത്തുന്ന എല്ലാ വിദേശ ടൂറിസ്റ്റുകൾക്കും നിർബന്ധിത സാമ്പിൾ പരിശോധന ഏർപ്പെടുത്തി


    കൊച്ചി : 
    കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് എത്തുന്ന എല്ലാ വിദേശ ടൂറിസ്റ്റുകൾക്കും നിർബന്ധിത സാമ്പിൾ പരിശോധന ഏർപ്പെടുത്തി.  പരിശോധനാ റിപ്പോർട്ട് വരുന്നത് വരെ ഇവര്‍ ഐസൊലേഷനിൽ കഴിയണം സംസ്ഥാനത്തെത്തുന്ന മുഴുവൻ പേരുടയും സാംപിൾ പരിശോധനയ്ക്ക് നിർദേശം നൽകി കൊണ്ട് മാർഗരേഖ പരിഷ്കരിച്ചു. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചില്ലെങ്കിലും സാമ്പിൾ എടുക്കും.
    അതേസമയം കേരളത്തിൽ നിലവില്‍ 25 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 31,173 പേര്‍ നിരീക്ഷണത്തിലാണ്. 237 പേരാണ് ആശുപത്രിയിലുള്ളത്. സംസ്ഥാനത്ത് ഇതുവരെ അയച്ചതിൽ 579 ഫലങ്ങൾ കൂടി ലഭിക്കാനുണ്ട്.. തിരുവനന്തപുരത്ത് ഏറ്റവും കൂടുതൽപേർ നിരീക്ഷണത്തിലുള്ള ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലും, വർക്കലയിലും ശക്തമായ ജാഗ്രത തുടരുന്നു. വൈറസ് പടരുന്നതിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന സർക്കാർ വലിയ ജാഗ്രതാനിര്‍ദ്ദേശങ്ങളും മുന്‍കരുതൽ നടപടികളുമാണ് സ്വീകരിച്ചിരിക്കുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad