Header Ads

  • Breaking News

    കോവിഡ്‌ 19 : ബ്രേക്ക്‌ ദ ചെയിൻ പ്രചാരണത്തിന്‌ തുടക്കം


    സംസ്ഥാനത്ത്‌ കോവിഡ്‌ രോഗവ്യാപനത്തിന്റെ സാധ്യതയും വേഗതയും കുറയ്‌ക്കാൻ ‘കണ്ണി പൊട്ടിക്കൂ’ (ബ്രേക്ക്‌ ദ ചെയിൻ) എന്നപേരിൽ വിപുലമായ ക്യാമ്പയിന് തുടക്കമായി. ഫലപ്രദമായി കൈ കഴുകി കോവിഡ്‌ വ്യാപനത്തെ പ്രതിരോധിക്കുകയാണ്‌ ലക്ഷ്യം. 
    നിരവധിപേർ ഒരേസമയം ക്യാമ്പയിന്റെ ഭാഗമാകുന്നതോടെ വൈറസിന്റെ സാന്ദ്രതയും വ്യാപനവും വലിയതോതിൽ കുറയ്‌ക്കാനും നിയന്ത്രിക്കാനുമാകും. സർക്കാർ, സ്വകാര്യസ്ഥാപനങ്ങളും സന്നദ്ധ, യുവജന സംഘടനകളും റസിഡൻസ്‌ അസോസിയേഷനുകളും തദ്ദേശസ്ഥാപനങ്ങളും വ്യക്തികളും പ്രചാരണത്തിന്റെ ഭാഗമാകും.
    സ്ഥാപനങ്ങളിലേക്കും ഓഫീസുകളിലേക്കും ജീവനക്കാരും പൊതുജനങ്ങളും പ്രവേശിക്കുമ്പോൾ ഹാൻഡ്‌ സാനിറ്റൈസർ ഉപയോഗിക്കുന്നതിനോ സോപ്പ് ഉപയോഗിച്ച് കഴുകുന്നതിനോ ഉള്ള സൗകര്യം ഒരുക്കണം. ഇതിനായി എല്ലാ ഓഫീസുകളുടെയും വാതിലിനോട്‌ ചേർന്ന് ശുചീകരണ ഉപകരണം സ്ഥാപിക്കണം. 
    റസിഡൻഷ്യൽ അസോസിയേഷനുകളും ഫ്‌ളാറ്റുകളും പ്രവേശനകവാടത്തിൽ ഇവ സ്ഥാപിക്കണം. ബസ് സ്റ്റോപ്പ്‌, ചന്ത, റെയിൽവേ സ്‌റ്റേഷൻ തുടങ്ങി പൊതുജന സമ്പർക്കം ഉണ്ടാകുന്ന എല്ലായിടത്തും സാനിറ്റൈസർ ഉൾപ്പെടെയുള്ളവ സ്ഥാപിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്കും സംഘടനകൾക്കും നേതൃത്വം നൽകാം.
    പ്രചാരണ ഉദ്‌ഘാടനം ആരോഗ്യ ഡയറക്ടറേറ്റിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ നിർവഹിച്ചു. രണ്ടാഴ്ച നീളുന്ന ക്യാമ്പയിന്റെ ഭാഗമായി breakthechain ഹാഷ്ടാഗിൽ മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളുംവഴി പ്രചാരണം നടത്താൻ മന്ത്രി അഭ്യർഥിച്ചു.

    No comments

    Post Top Ad

    Post Bottom Ad