Header Ads

  • Breaking News

    കൊവിഡ് 19: കണ്ണൂരിലെ രോഗിക്കൊപ്പം സഞ്ചരിച്ചവര്‍ രോഗലക്ഷണമുണ്ടെങ്കില്‍ ബന്ധപ്പെടണമെന്ന് കലക്ടര്‍


    കണ്ണൂരില്‍ ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ ജാ​ഗ്രതാ നിര്‍ദേശം. ദുബൈയിയില്‍ നിന്ന് കോഴിക്കോടെത്തിയ സ്പൈസ്ജെറ്റ് ഫ്ലൈറ്റിലെ യാത്രക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ സ്വദേശിയായ ഇയാള്‍ക്കൊപ്പം സഞ്ചരിച്ചവരോ ഇടപെട്ടവരോ ആയ ആര്‍ക്കെങ്കിലും രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ അടിയന്തരമായി ബന്ധപ്പെടണമെന്ന് മലപ്പുറം കണ്ണൂര്‍ ജില്ലകളിലെ കലക്ടര്‍മാര്‍ ആവശ്യപ്പെട്ടു. രോഗിയുടെ യാത്രാവിവരങ്ങളും പരസ്യപ്പെടുത്തിയിട്ടുണ്ട്.
    മലപ്പുറം കളക്ടറുടെ കുറിപ്പ്
    ഇന്ന് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ച കണ്ണൂര്‍ ജില്ലയിലെ ഒരു വ്യക്തി മാര്‍ച്ച്‌ 5 ന് ദുബൈയില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാന താവളത്തിലെത്തിയ SG54 സ്പൈസ്ജെറ്റ് ഫ്ലൈറ്റിലെ യാത്രക്കാരനാണ്. ഫ്ലൈറ്റിലെ മറ്റ് യാത്രക്കാരെ ട്രാക്ക് ചെയ്ത് വരുന്നു. പ്രസ്തുത ഫ്ലൈറ്റില്‍ സഞ്ചരിച്ചവരില്‍ രോഗ ലക്ഷണമുള്ള ആരെങ്കിലുമുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ജില്ലയിലെ കണ്‍ട്രോള്‍ റൂമിലെ 0483 2737858, 0483 2737857 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

    No comments

    Post Top Ad

    Post Bottom Ad