Header Ads

  • Breaking News

    കൊറോണ മൂലം ബിഗ് ബോസ് സീസൺ 2 അവസാനിപ്പിച്ചു; താരങ്ങൾ കൊച്ചി വിമാനത്താവളത്തിൽ… സെൽഫി വൈറലാകുന്നു


    കൊറോണ വൈറസ് ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന ഈ അവസ്ഥയിൽ ബിഗ് ബോസ് സീസൺ 2 നിർത്തിവയ്ക്കുന്നു എന്ന വാർത്തകൾ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഈ വാർത്ത സത്യമാണോ എന്ന് ആകാംക്ഷയോടെ കാത്തിരുന്ന ആരാധകർക്കായി ഇതാ താരങ്ങളുടെ സെൽഫി പുറത്തെത്തിയിരിക്കുകയാണ്. ബോർഡിംഗ് പാസ്സും ആയി വിമാനത്താവളത്തിൽ നിൽക്കുന്ന ഫുക്രുവിനെയും എലിനയെയും ആര്യയേയുമാണ് ചിത്രത്തിൽ കാണുവാൻ സാധിക്കുന്നത്. മൂവരും ആരാധകർക്കൊപ്പം ചെന്നൈ വിമാനത്താവളത്തിൽ നിൽക്കുന്ന സെൽഫി ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മുന്നൂറ് പേരോളം അണിയറയിൽ പ്രവർത്തിക്കുന്ന ഈ ഷോ നിർത്തിവെച്ചത് അണിയറപ്രവർത്തകരുടെ സുരക്ഷയെ കരുതിയാണ്.

    ജീവനക്കാരുടെ സുരക്ഷയെ കരുതി നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് നിർമാതാക്കളായ എൻഡമോൾ ഷൈൻ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. കൊറോണ വൈറസ് പടർന്നു പിടിക്കുന്നതിനെ തടയുവാനായി സർക്കാരിന്റെ ജാഗ്രത നിർദേശങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് തീരുമാനം. മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ബോസ് 70 ദിവസങ്ങളാണ് പിന്നിട്ടിരിക്കുന്നത്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad