വിറച്ച് ലോകരാജ്യങ്ങള്‍; മരണസംഖ്യ 27,000 കടന്നു, ഇറ്റലിയിലും,സ്‌പെയിനിലും സ്ഥിതി രൂക്ഷം
കൊറോണ മൂലം ലോകത്താകെ മരിച്ചവരുടെ എണ്ണം 27,352 ആയി. ഇറ്റലിയില്‍ റെക്കോര്‍ഡ് മരണ നിരക്കാണ് വെള്ളിയാഴ്ച റിപോര്‍ട്ട് ചെയ്തത്. 969 പേര്‍ 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മരിച്ചു.
കൊറോണ മൂലം ഒരു രാജ്യത്ത് 24 മണിക്കൂറിനിടെ മരിക്കുന്നവരുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ ഇറ്റലിയില്‍ ആകെ മരിച്ചവരുടെ എണ്ണം 9,134ആയി. ലോകത്താകമാനം ഇന്നലെ മാത്രം മൂവായിരത്തിലേറെ പേര്‍ മരിച്ചു. മരണപ്പെട്ടവരുടെ എണ്ണത്തില്‍ സ്‌പെയിന്‍ ഇറ്റലിക്ക് പിന്നാലെയുണ്ട്. 769 പേരാണ് സ്പയിനില്‍ ഇന്നലെ മരിച്ചത്. ഇതോടെ സ്‌പെയിനിലെ മരണസംഖ്യ 5138 ആയി ഉയര്‍ന്നു.
ഇതിനിടെ അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്ന് 104,142 ആയി. അവിടെ മരണസംഖ്യ 1700 ആണ്. 24 മണിക്കൂറിനിടെ അമേരിക്കയില്‍ 17,133 പേര്‍ക്കാണ് രോഗം ബാധിച്ചത്.
No comments
Post a Comment