കൊവിഡ്: ആഗോളതലത്തിൽ മരണം 30,000 കടന്നു
കൊവിഡ് വൈറസ് ബാധയിൽ ആഗോളതലത്തിൽ മരിച്ചവരുടെ എണ്ണം 30,851 ആയി. 662,967 പേർക്കാണ് ലോകത്താകമാനം വൈറസ് ബാധ സ്ഥിരീകരിച്ചത്. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 1,23428 ആയി. അതേസമയം രാജ്യത്ത് വൈറസ് ബാധയേറ്റ് മരിച്ചത് 2,211 പേരാണ്. ഇറ്റലിയിൽ മരണം 10,023 ആയി. 92,472 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം ഇന്ത്യയിൽ വൈറസ് ബാധയേറ്റവരുടെ എണ്ണം 987 ആയി.
No comments
Post a Comment