Header Ads

  • Breaking News

    ജില്ലയില്‍ 394 പേര്‍ നിരീക്ഷണത്തില്‍



    കണ്ണൂർ:

    കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി 394 പേർ ജില്ലയിൽ വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിൽ. 26 പേർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും ഏഴുപേർ  ജില്ലാ ആശുപത്രിയിലും മൂന്നുപേർ തലശേരി ജനറൽ ആശുപത്രിയിലുമാണുള്ളത്. 358 പേർ വീടുകളിൽ ഐസൊലേഷനിലാണ്.  98  സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ ഒരെണ്ണത്തിന്റെ ഫലം പോസിറ്റീവും (നിലവിൽ നെഗറ്റീവ്‌) 90 എണ്ണത്തിന്റെ ഫലം നെഗറ്റീവുമാണ്. ഏഴെണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 

    ആദ്യപരിശോധനയിൽ പോസിറ്റീവായ ആളുടെ ഒരു പരിശോധനാഫലംകൂടി വരേണ്ടതുണ്ട്‌. അതും നെഗറ്റീവാണെങ്കിൽ 14 ദിവസം  ഐസൊലേഷനിൽ കഴിയാൻ നിർദേശിച്ച്‌ വീട്ടിലേക്കുവിടും. അപൂർവം സന്ദർഭങ്ങളിൽ വീണ്ടും രോഗബാധയുണ്ടാവാനുള്ള സാഹചര്യം കണക്കിലെടുത്താണിത്‌. അടുത്തിടപഴകിയ അമ്മ, ഭാര്യ, മകൻ എന്നിവരെ അടുത്ത ദിവസം വീട്ടിലേക്കുവിടും. ഇവരും വീട്ടിൽ ഐസൊലേഷനിലായിരിക്കും.  

    ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കലക്ടർ ആശുപത്രി പ്രതിനിധികളുടെയും മാധ്യമറിപ്പോർട്ടർമാരുടെയും യോഗം വിളിച്ചു. ആവശ്യമായ മുൻകരുതലുകളെടുക്കാനും അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാക്കാനും ആശുപത്രികൾക്ക്‌ നിർദേശം നൽകി.  വിദേശ രാജ്യങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും മാർച്ച്‌ ഒന്നുമുതൽ നാട്ടിലെത്തിയവരുടെ വിവരം ശേഖരിക്കാൻ തീരുമാനിച്ചിട്ടുണ്ട്‌. ഇങ്ങനെ നാട്ടിലെത്തുന്നവർ നിർബന്ധമായും പ്രദേശത്തെ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നും നിർദേശം നൽകി. ആളുകൾ കൂടുന്ന പരിപാടികൾ ഒഴിവാക്കുന്നതിനുള്ള നിർദേശം പാലിക്കുന്നില്ലെങ്കിൽ കർശന നടപടികളെടുക്കാനും തീരുമാനമുണ്ട്‌. ജില്ലാ അതിർത്തികളിലും വാഹനങ്ങളിൽ പരിശോധന നടക്കുന്നു.

    No comments

    Post Top Ad

    Post Bottom Ad