Header Ads

  • Breaking News

    കണ്ണൂരിൽ നിരീക്ഷണത്തിൽ ഇരിക്കേണ്ടവർ കറങ്ങിനടന്നു 3 പേർക്കെതിരെ കേസ് :കേസെടുത്തത് പയ്യന്നൂർ ഇരിക്കൂർ എടക്കാട് പോലീസ് സ്റ്റേഷനുകളിൽ

    കണ്ണൂർ : കണ്ണൂരിൽ നിരീക്ഷണത്തിൽ ഇരിക്കേണ്ടവർ കറങ്ങിനടന്നതിനെ തുടർന്ന് പൊലീസ് കേസെടുത്തു. പയ്യന്നൂർ, ഇരിക്കൂർ, എടക്കാട് പോലീസ് സ്റ്റേഷനുകളിലാണ് 3പേർക്കെതിരെ കേസെടുത്തത്. ദുബായിൽ നിന്നും എത്തിയ , ആരോഗ്യവകുപ്പിന്‍റെയും പോലീസിന്‍റെയും കര്‍ശന നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ വീട്ടിൽ നിരീക്ഷണത്തിലിരിക്കാൻ നിർദ്ദേശം നൽകിയ പെടയങ്ങോട് സ്വദേശി അജ്‌മലിനെതിരെയാണ് ഇരിക്കൂർ പോലീസ് കേസെടുത്തത്. പോലീസിന്റെയും, ആരോഗ്യ വകുപ്പിന്റെയും തുടർച്ചയായ നിർദ്ദേശങ്ങൾ അവഗണിച്ച് പുറത്ത് ഇറങ്ങി നടന്നതിനാണ് കേസ്റ്റടുത്തത്. അജ്‌മൽ പെടയങ്ങോട്ടെ ഒരു കടയിൽ ഇരിക്കുന്നതറിഞ്ഞ് പോലീസ പിടികൂടുകയായിരുന്നു.


    പയ്യന്നൂർ പുതിയ സ്റ്റാന്റിൽ വച്ചാണ് കാസർഗോഡ് സ്വദേശി മുഹമ്മദ് മുസ്തഫയെ പോലീസ് പിടികൂടിയത്. രാജ്യത്ത് കോവിസ് 19 അസുഖ ബാധ പടരുന്നതിനെതിരെ സർക്കാർ പുറപ്പടുവിച്ച നിര്‍ദ്ദേശങ്ങള്‍ ധിക്കരിച്ച് ജീവന് അപായമോ പകർച്ചവ്യാധിയോ വ്യാപിക്കാൻ ഇടയാക്കുന്ന തരത്തിലും പ്രവർത്തിച്ച് കൊണ്ട് പൊതുജനങ്ങൾക്ക് അപായമുണ്ടാക്കുന്നതിനും പൊതുജന സുരക്ഷക്ക് ഭംഗം വരുത്തുന്ന രീതിയിൽ പ്രവർത്തിക്കുകയു ചെയ്തു എന്നതിനാണ് പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ ഇയാൾക്കെതിരെ കേസ് രെജിസ്റ്റർ ചെയ്തത്

    മാവിലായി സ്വദേശി നിഖിലിനെതിരെ എടക്കാട് പോലീസും സമാനമായ സാഹചര്യത്തിൽ കേസെടുത്തു.
    10-03-20 തിയ്യതി വിദേശത്തു നിന്നും കണ്ണൂരില്‍ എത്തിയ നിഖില്‍ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് പോലീസ് കേസെടുത്തത് .രണ്ട് കൊല്ലം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

    No comments

    Post Top Ad

    Post Bottom Ad