ഇന്ന് കണ്ണൂരിൽ കൊറോണ സ്ഥിരീകരിച്ച 8 പേരുടെ യാത്രാ വിവരങ്ങൾ പുറത്ത്
കൂത്തുപറമ്പ് മൂര്യാട് സ്വദേശികളായ മൂന്നു പേര്, തലശ്ശേരി ടെമ്പിള്‍ഗേറ്റ് സ്വദേശികളായ രണ്ടു പേര്, കോളയാട് കണ്ണവം സ്വദേശി, നടുവില്‍ കുടിയാന്മല സ്വദേശി, ചിറ്റാരിപ്പറമ്പ് മാനന്തേരി സ്വദേശി എന്നിവര്‍ക്കാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 35 ആയി. തുടര്‍ ഫലങ്ങള്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരാള്‍ നേരത്തേ ആശുപത്രി വിട്ടിരുന്നു.
മൂര്യാട് സ്വദേശിയായ 30 കാരന് ദുബൈയില്‍ നിന്ന് മാര്‍ച്ച് 22ന് എമിറേറ്റ്സിന്റെ ഇകെ 568 വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്.
മൂര്യാട് സ്വദേശിയായ 45 കാരന് ഷാര്‍ജയില്‍ നിന്ന് മാര്‍ച്ച് 21 എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 354 വിമാനത്തില്‍ കരിപ്പൂരിലെത്തി.
52 വയസ്സ് പ്രായമുള്ള മറ്റൊരു മൂര്യാട് സ്വദേശി ദുബൈയില്‍ നിന്ന് മാര്‍ച്ച് 20ന് എമിറേറ്റ്സിന്റെ ഇകെ 568 വിമാനത്തില്‍ ബാംഗ്ലൂര്‍ വഴിയാണ് കണ്ണൂരിലെത്തിയത്. മൂന്നു പേരും പിന്നീട് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയരാവുകയായിരുന്നു.
45ഉം 40ഉം പ്രായമുള്ള, ടെമ്പിള്‍ഗേറ്റ് സ്വദേശികളായ രണ്ടുപേരും കോളയാട് കണ്ണവം സ്വദേശിയായ 48 കാരനും ദുബൈയില്‍ നിന്ന് മാര്‍ച്ച് 21 ന് എയര്‍ ഇന്ത്യയുടെ എഐ 938 വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. രോഗലക്ഷണങ്ങളെ തുടര്‍ന്ന് പിന്നീട് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ മൂന്നു പേരും ചികില്സയ്ക്കെത്തുകയായിരുന്നു.
ദുബൈയില്‍ നിന്ന് മാര്‍ച്ച് 20 ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 346 വിമാനത്തില്‍ കരിപ്പൂര്‍ വഴി കണ്ണൂരിലെത്തിയ നടുവില്‍ സ്വദേശിയായ 35 കാരന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലാണ് പരിശോധനയ്ക്ക് വിധേയനായത്.
മാനന്തേരിസ്വദേശിയായ 40 കാരന് ദുബൈയില്‍ നിന്ന് മാര്‍ച്ച് 22ന് എമിറേറ്റ്സിന്റെ ഇകെ 532 വിമാനത്തില്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെത്തി. നാട്ടിലെത്തിയ അദ്ദേഹം വൈറസ് ബാധ ലക്ഷണങ്ങളെ തുടര്‍ന്ന് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു.
നിലവില്‍ നടുവില്‍ സ്വദേശി കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജിലും കണ്ണവം സ്വദേശി തലശ്ശേരി ജനറല്‍ ആശുപത്രിയിലും അഡ്മിറ്റാണ്.
ഹോം ഐസോലേഷനില്‍ ബാക്കിയുള്ള ആറു പേരെയും അഞ്ചരക്കണ്ടി കോവിഡ്-19 ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റും.
No comments
Post a Comment