Header Ads

  • Breaking News

    Active citizenship through volunteering"എന്ന വിഷയത്തിൽ Volunteer for Indiaയും The Gulmohar Foundation നും US Consulate, Chennai യുടെ സഹായത്തോടെ ത്രിദിന ശില്പ ശാല മാർച്ച്‌ 13, 14, 15 തിയ്യതികളിൽ സംഘടിപ്പിക്കുന്നു







    "Active citizenship through volunteering"എന്ന വിഷയത്തിൽ Volunteer for Indiaയും The Gulmohar Foundation നും US Consulate, Chennai യുടെ സഹായത്തോടെ ത്രിദിന ശില്പ ശാല മാർച്ച്‌  13, 14, 15 തിയ്യതികളിൽ സംഘടിപ്പിക്കുന്നു
    യുവജനങ്ങളെ തങ്ങളുടെ കഴിവുകളും പ്രവർത്തങ്ങളും സമൂഹത്തിനും പരിസ്‌ഥിതിക്കും പ്രയോജനപെടും വിധം ക്രിയാത്മകമായി ഉപയോഗിക്കാൻ പ്രാപ്തരാക്കുക , മാറ്റങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു യുവതലമുറയേയും നീതിബോധമുള്ള നേതാക്കളേയും ഉയർത്തി എടുക്കുക എന്നീ പ്രധാന ലക്ഷ്യങ്ങളാണ് ഈ residential program മുന്നോട്ടു വെക്കുന്നത്.
    ഇതില്‍  പങ്കെടുക്കുന്നവർക്ക് സന്നദ്ധ പ്രവർത്തനങ്ങളുടെ ( volunteering) വ്യത്യസ്തമായ സാധ്യതകളെ പരിചയപ്പെടാനും ഇത്തരം പ്രവർത്തനങ്ങളുടെ ദേശീയ അന്തർദ്ദേശീയ തലത്തിലുള്ള വിവിധ മേഖലകളെ കുറിച്ച് അറിയാനുമുള്ള അവസരം ലഭിക്കുന്നതാണ്.
    സാമൂഹിക ഉന്നമനത്തിനു വേണ്ടി സന്നദ്ധ പ്രവർത്തങ്ങൾ നടത്താനും / പ്രോജക്ടുകൾ  സംഘടിപ്പിക്കാനും work shop ൽ പങ്കെടുത്ത ഓരോ വ്യക്തിയെയും കഴിവുള്ളവരായി മാറ്റുന്ന തരത്തിൽ ആയിരിക്കും ഈ മൂന്നു ദിവസങ്ങൾ.
    കണ്ണൂർ ജില്ലയിലെ കടമ്പൂരിൽ Rajeevji cultural centre ൽ വെച്ചായിരിക്കും ഈ മൂന്നു ദിവസത്തെ ക്യാമ്പ്‌ ഉണ്ടാവുക. പങ്കെടുക്കുന്നവർക്ക് വേണ്ടിയുള്ള താമസസൗകര്യങ്ങളും അവിടെ ഒരുക്കിയിട്ടുണ്ട്. പ്രാദേശിക  യാത്ര, പരിശീലനം മുതലായവയുടെ ചിലവുകൾ സംഘാടകർ വഹിക്കുന്നതാണ്
    TGF India യുടെ ഭാഗമായി സംഘടിക്കുന്ന എല്ലാ പരിപാടികളും Gift Culture എന്ന സാമ്പത്തിക രീതിയുടെ അടിസ്‌ഥാനത്തിലാണ് നടന്നു വരാറ്. അതായത്, ഒരു വ്യക്തിക്ക് ഈ മൂന്നു ദിവസത്തെ ഭക്ഷണത്തിനും രജിസ്‌ട്രേഷനുമായുള്ള ആകെ ചിലവ് 1500 ആണ്. എങ്കിലും നിങ്ങളുടെ കഴിവ് അനുസരിച്ച് 600 മുതൽ 1500 രൂപവരെ നിങ്ങൾക്ക് നൽകാവുന്നതാണ്.
    Nb: കുറഞ്ഞ തുകയും അടക്കാൻ കഴിവില്ലാത്തവർ application form പൂരിപ്പിച്ചത്തിനു ശേഷം ഞങ്ങളെ ബന്ധപ്പെട്ടാൽ  നമുക്ക്‌ ബദൽ മാർഗ്ഗങ്ങള്‍  കണ്ടെത്താവുന്നതാണ്. ഇതിലൂടെ വ്യാപാര സമ്പദ്‌വ്യവസ്ഥയുടെ വേരുകൾക്‌ നേരെ ഒരു വെല്ലുവിളി നടത്തുക കൂടിയാണ്. മനുഷ്യന്റെ പരസ്പര ബന്ധങ്ങൾക്കും കഴിവുകൾക്കുമാണ് ഞങ്ങൾ കൂടുതൽ മൂല്യം കൽപ്പിക്കുന്നത്.
    2020 മാർച്ച് 13 വെള്ളിയാഴ്ച ഉച്ചക്ക് 2.00 മണി മുതൽ 2020 മാർച്ച് 15 ഞായറാഴ്ച വൈകുന്നേരം 5.00 മണി വരെ ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പങ്കാളികൾ എല്ലാവരും പരിപാടി അവസാനിക്കുന്നത് വരെ ഉണ്ടായിരിക്കണം.
    Application form പൂരിപ്പിച്ച് നൽകേണ്ട അവസാന തീയതി 2020 മാർച്ച് 9 തിങ്കളാഴ്ച രാത്രി 12 മണി.

    No comments

    Post Top Ad

    Post Bottom Ad