കൈയ്യടിച്ച് നമ്മൾ എല്ലാവരും ചേർന്ന് ആ പ്രവർത്തി ചെയ്യുമ്പോൾ, അതൊരു പ്രാർത്ഥന പോലെ ആയിത്തീരുന്നു;ട്രോളുകൾക്ക് മറുപടിയുമായി മോഹൻലാൽ
കോവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യുവിന് ഐക്യദാര്‍ഢ്യവുമായി ഇന്ത്യ മുഴുവൻ ഇന്ന് വീടുകളിൽ കഴിയുകയാണ്. ജനങ്ങള്‍ പൊതുവെ ജനതാ കര്‍ഫ്യുവിനോട് പൂര്‍ണമായും സഹകരിക്കുന്ന കാഴ്ചയാണ് റോഡുകളിലും കാണാനാവുന്നത്. കർഫ്യൂവിന് പിന്തുണയുമായി സിനിമാ താരങ്ങളും രംഗത്ത് എത്തിയിരുന്നു. മമ്മൂട്ടിയും മോഹൻലാലും നേരത്തെ തന്നെ ജനകീയ കർഫ്യൂവിനെ അനുകൂലിച്ചിരുന്നു. എന്നാൽ രാവിലെ ഒരു സ്വകാര്യ മാധ്യമത്തിലൂടെ മോഹൻലാൽ പറഞ്ഞ ഒരു നിലപാടിനെ ട്രോൾ ചെയ്ത് കുറച്ച് ആളുകൾ രംഗത്ത് എത്തിയിരുന്നു. ഇതിൽ കൃത്യമായ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മോഹൻലാൽ.
ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:
www.ezhomelive.comഒരു നിമിഷവും വിശ്രമമില്ലാതെ നമുക്കായി സ്വന്തം ആരോഗ്യത്തെ പോലും തൃണവൽഗണിച്ച് പ്രവർത്തിക്കുന്ന ആരോഗ്യ സേവകർക്ക് നന്ദി പറയാനാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നമ്മളോട് ആവശ്യപ്പെട്ടത് . നന്ദി ഒരു വലിയ ഔഷധമാണ്, നന്ദിയുള്ളവരായിരിക്കുക എന്നത് വലിയ പുണ്യവും. കൈയ്യടിച്ച് നമ്മൾ എല്ലാവരും ചേർന്ന് ആ പ്രവർത്തി ചെയ്യുമ്പോൾ, അതൊരു പ്രാർത്ഥന പോലെ ആയിത്തീരുന്നു. നമ്മെ എല്ലാവരെയും ഒരുപോലെ ബാധിച്ചിരിക്കുന്ന സർവ്വ അണുക്കളും ആ പ്രാർത്ഥനയുടെ ശക്തിയിൽ നശിച്ചു തുടങ്ങട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം… ഈ നിമിഷം പ്രത്യാശ അല്ലാതെ എന്തുണ്ട് നമുക്ക് ബാക്കിയായി…. ജീവന് ഭീഷണിയായ കൊറോണ വൈറസിനെ ഫലപ്രദമായി നേരിടാനുള്ള മരുന്ന് എത്രയും വേഗം കണ്ടുപിടിക്കാൻ ശാസ്ത്രത്തിനു സാധിക്കട്ടെ. പൂർണ്ണ മനസ്സോടെ നമ്മുടെ വീടും പരിസരവും ശുചിയാക്കി വെക്കാൻ ഉള്ള മുഖ്യമന്ത്രിയുടെ ആഹ്വാനവും, നമ്മെ കാക്കുന്ന ആരോഗ്യ സേവകരോട് നന്ദി പറയാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനവും നമുക്ക് രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാം. ഒരുമിച്ച് ഒരുമയോടെ നാം മുന്നോട്ട്.
#JantaCurfew #Covid19 #CoronaAwareness
No comments
Post a Comment