കാസര്‍കോട് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കടകള്‍ അടപ്പിച്ചു: കൊവിഡ് സ്ഥിരീകരിച്ച വ്യക്തിക്കെതിരെയും എട്ടു കടക്കാര്‍ക്കെതിരേയും കേസെടുത്തു
കാസര്‍കോട് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കടകള്‍ അടപ്പിച്ചു: കൊവിഡ് സ്ഥിരീകരിച്ച വ്യക്തിക്കെതിരെയും എട്ടു കടക്കാര്‍ക്കെതിരേയും കേസെടുത്തു
കാസര്‍കോട്: കഴിഞ്ഞ ദിവസം ആറുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച കാസര്‍കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിനു പിന്നാലെ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ തുറന്ന കടകള്‍ അടപ്പിച്ചു. കടകള്‍ തുറന്ന എട്ടുപേര്‍ക്കെതിരേ കേസെടുത്തു. സര്‍ക്കാരിന്റെ നിയന്ത്രണങ്ങളോട് സഹകരിക്കാത്തവരോട് ഇനി അഭ്യര്‍ഥനയുടെ ഭാഷ സ്വീകരിക്കാനാവില്ലെന്നും കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ മുന്നറയിപ്പു നല്‍കി.
വീടുകളില്‍ ഐസലേഷനില്‍ കഴിയണമെന്നു പറഞ്ഞാല്‍ കുടുംബാഗങ്ങളുമായി ബന്ധം സ്ഥാപിക്കാമെന്നല്ല. വീട്ടില്‍ ഒറ്റക്കൊരുമുറിയില്‍ താമസിക്കണമെന്നാണ്. വീട്ടുകാരുമായി യാതൊരു ബന്ധവും നിരീക്ഷണ കാലയളവില്‍ പാടില്ല
No comments
Post a Comment