കെഎസ്ആര്‍ടിസി പണിമുടക്ക്; പ്രതിഷേധവുമായി യാത്രക്കാര്‍, തലസ്ഥാനത്ത് സംഘര്‍ഷം
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ ,കിഴക്കേകോട്ട,നെടുമങ്ങാട്,തമ്പാനൂര്‍ ഡിപ്പോകളിലെ ജീവനക്കാരും സമരത്തില്‍. റോഡില്‍ ബസ് നിര്‍ത്തിയിട്ട് പ്രതിഷേധിക്കുന്നതിനാല്‍ തലസ്ഥാനത്ത് ഗതാഗതകുരുക്കും യാത്രാ ബുദ്ധിമുട്ടുവാണ് ഉണ്ടായിരിക്കുന്നത്. തലസ്ഥാനത്ത് ഗതാഗതക്കുരുക്കും യാത്രാ ദുരിതവും തുടരുകയാണ്. സ്വകാര്യ ബസ് റൂട്ട് മാറി ഓടിയത് ചോദ്യം ചെയ്ത സിറ്റി ഡിടിഒയെ അകാരണമായി പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് ആരോപിച്ചാണ് സർവീസുകള്‍ ജീവനക്കാര്‍ നിർത്തിവച്ചത്.
ആറ്റുകാൽ ക്ഷേത്രത്തിലേക്ക് സൗജന്യമായി സമാന്തര സർവ്വീസ് നടത്തിയ സ്വകാര്യ ബസ് കെഎസ്ആർടിസി എടിഒ തടഞ്ഞു. സ്വകാര്യ ബസ്സിലെ ഭിന്നശേഷിക്കാരനായ ജീവനക്കാരെ എടിഒ മർദ്ദിച്ചതായും പരാതിയുണ്ട്. ഈ സംഭവത്തില്‍ എടിഒയെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് സമരം തുടങ്ങിയത്. എറ്റിഒ സാം ലോപ്പസ്, ഡ്രൈവർ സുരേഷ്, ഇൻസ്‌പെക്ടർ രാജേന്ദ്രൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
മിന്നല്‍ പണിമുടക്കില്‍ പ്രതിഷേധവുമായി യാത്രക്കാരും രംഗത്തെത്തി. പൊലീസും കെഎസ്ആര്‍ടിസി യൂണിയനും ചര്‍ച്ച നടത്തി വരികയാണ്.
No comments
Post a Comment