Header Ads

  • Breaking News

    കോസ്റ്റ് ഗാര്‍ഡില്‍ തൊഴിലവസരം



    കോസ്റ്റ് ഗാര്‍ഡില്‍ തൊഴിലവസരം. മെക്കാനിക്കല്‍/ ഇലക്‌ട്രിക്കല്‍/ ഇലക്‌ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ വിഭാഗങ്ങളിലെ യാന്ത്രിക് തസ്തികയിലേക്ക് പുരുഷന്മാര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. 2/2020 ബാച്ചിലേക്കാണു തിരഞ്ഞെടുപ്പ്. 

    മെട്രിക്കുലേഷന്‍/ തത്തുല്യം. കുറഞ്ഞതു മൊത്തം 60 % മാര്‍ക്കോടെ ഇലക്‌ട്രിക്കല്‍/ മെക്കാനിക്കല്‍/ ഇലക്‌ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ (റേഡിയോ/ പവര്‍) എന്‍ജിനീയറിങ് ഡിപ്ലോമയാണ് യോഗ്യത. പട്ടികവിഭാഗക്കാര്‍ക്കും ദേശീയ തലത്തില്‍ നേട്ടമുണ്ടാക്കിയ കായികതാരങ്ങള്‍ക്കും മാര്‍ക്കില്‍ 5 % ഇളവുണ്ട്.

    എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ, മെഡിക്കല്‍ പരിശോധന എന്നിവയുണ്ടാകും.മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, നോയിഡ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങള്‍. ഏപ്രിലില്‍ എഴുത്തുപരീക്ഷ നടത്തും. ഓഗസ്റ്റില്‍ പരിശീലനം ആരംഭിക്കും. 

    37 ഒഴിവുകളുണ്ട്.
    വിശദവിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദര്‍ശിക്കുക : www.joinindiancoastguard.gov.in
    മാര്‍ച്ച്‌ 16 മുതല്‍ 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

    No comments

    Post Top Ad

    Post Bottom Ad