പരിമിതികൾ എന്താണെന്ന് സുപ്രിംകോടതി വ്യക്തമാക്കണം: കെ കെ അബ്ദുൽ ജബ്ബാർ
കണ്ണൂർ:
ഡല്‍ഹിയിലെ കലാപത്തെ കുറിച്ചുള്ള ഹരജിയില്‍ പരിമിതികളും സമ്മര്‍ദ്ദങ്ങളുമുണ്ടെന്നു പറഞ്ഞ സുപ്രിംകോടതി എന്താണ് പരിമിതകളെന്ന് വ്യക്തമാക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. "സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക" എന്ന പ്രമേയത്തില്‍ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച അംബേദ്കര്‍ സ്‌ക്വയര്‍ രണ്ടാംദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡല്‍ഹി കേസില്‍ മാത്രമല്ല, ബാബരി മസ്ജിദ് കേസിലും കോടതികള്‍ക്ക് സമ്മര്‍ദ്ദവും പരിമിതകളുമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന വിധിയാണ് പുറപ്പെടുവിച്ചത്. രാമവിഗ്രഹം വെച്ചതും മസ്ജിദ് തകര്‍ത്തതുമെല്ലാം തെറ്റാണെന്നു വ്യക്തമാക്കിയ സുപ്രിംകോടതി രാംലല്ലയ്ക്കു തന്നെ മസ്ജിദ് വിട്ടുകൊടുക്കാനാണു പറഞ്ഞത്. ഒരുപക്ഷേ, ജസ്റ്റിസ് ലോയയുടെ വിധിയായിരിക്കാം പരിമിതികളെന്നാണു മനസ്സിലാവുന്നത്. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായ അമിത്ഷാ ശിക്ഷിക്കപ്പെടുമെന്നായപ്പോള്‍ ജസ്റ്റിസ് ലോയ കൊല്ലപ്പെട്ടത് മറ്റു ജഡ്ജിമാരെയും സ്വാധീനിക്കുന്നുണ്ടാവുമെന്നാണ് സമീപകാല സംഭവങ്ങളില്‍ നിന്ന് മനസ്സിലാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഡി.പി.ഐ ജില്ലാ വൈസ് പ്രസിഡന്റ് സി കെ ഉമര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ഉസ്മാന്‍ പെരുമ്പിലാവ്, ജില്ലാ സെക്രട്ടറി പി ടി വി ശംസീര്‍, തലശ്ശേരി മണ്ഡലം പ്രസിഡന്റ് അഡ്വ. കെ സി ശബീര്‍, ധര്‍മടം മണ്ഡലം പ്രസിഡന്റ് നിയാസ്, പിഡിപി ജില്ലാ പ്രസിഡന്റ് സുബൈര്‍ പുഞ്ചവയല്‍,
നാഷനല്‍ വിമന്‍സ് ഫ്രണ്ട് ദേശീയ സമിതിയംഗം റുബീന ജലാലുദ്ദീന്‍, എസ്ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി, കാംപസ് ഫ്രണ്ട് സംസ്ഥാന സമിതിയംഗം പി എം മുഹമ്മദ് റിഫ,
പ്രത്യാശ ജില്ലാ കോ-ഓഡിനേറ്റര്‍ റജീന മൂസക്കുട്ടി എന്നിവർ സംസാരിച്ചു.
No comments
Post a Comment