Header Ads

  • Breaking News

    വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇൻഫോപാര്‍ക്ക്..

    https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjiRA0dh60rAh5FI_CvrF4UMmTCLhUkL2noEE6jmFEq5K5SzcEPi6Zc-g9Ko7L6ny-yV0e-x8KrhSP2HF5G-NuM7yPn7ruSow5aJZfxbWgXz7XGLFZgQE_qGhhZUMA25n-xe4Qs1ZPb8nGG/s1600/1584610351516227-0.png

     വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇൻഫോപാര്‍ക്ക്... ഒഴിവുകളും പ്രധാനപ്പെട്ട തീയതികളും അറിയാം

    1. സി, ലിനക്സ് ഡ്രൈവര്‍ ഡവലപ്പര്‍

    തിങ്ക്പാം ടെക്നോളജീസിൽ സി, ലിനക്സ് ഡ്രൈവര്‍ ഡവലപ്പര്‍മാരെ തേടുന്നു. രണ്ടുമുതൽ എട്ടു വര്‍ഷം വരെ പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം. തിരുവനന്തപുരത്തും കൊച്ചിയിലും ഒഴിവുണ്ട്. നല്ല ആശയവിനിമയ ശേഷിവേണം. അപേക്ഷകൾ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 31.

    2. ടെക്നിക്കൽ റൈറ്റര്‍

    മിറ്റ്സോഗോയിൽ ടെക്നിക്കൽ റൈറ്ററുടെ ഒഴിവുണ്ട്. മിറ്റസ്ഗോയുടെ ഉത്പന്നങ്ങൾ സംബന്ധിച്ച് ലളിതമായി എഴുതാൻ കഴിയണം. എഴുതാനും ആശയവിനിമയം നടത്താനും നല്ല കഴിവുണ്ടായിരിക്കണം. അപേക്ഷകൾ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 30.

    3. ആംഗുലാര്‍ ഡവലപ്പര്‍

    എസ്.ബി.എൽ നോളജ് സര്‍വീസസിൽ ആംഗുലാര്‍ ഡെവലപ്പര്‍മാരെ ആവശ്യമുണ്ട്. രണ്ടു വര്‍ഷത്തിലധികം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കോര്‍ജാവാ സ്ക്രിപ്റ്റ് നന്നായി അറിഞ്ഞിരിക്കണം. അപേക്ഷകൾ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 30.

    4. പ്രോഗ്രാമര്‍ ട്രയിനി

    സ്പോവോസ് ടെക്നോളജീസിൽ പ്രോഗ്രാമര്‍ ട്രയിനിയുടെ ഒഴിവുണ്ട്. ആറുമാസം വരെ പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.ഡി.എൽ.സിയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കണം. അപേക്ഷകൾ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 25.

    ആരോഗ്യ കേരളത്തിൽ അവസരം; 70000 രൂപവരെ ശമ്പളം

    5. ജാവ ഡവലപ്പര്‍

    ക്ലൗഡിയം സോഫ്റ്റ് വെയേഴ്‌സിൽ ജാവ ഡവലപ്പര്‍മാരെ ആവശ്യമുണ്ട്. രണ്ട് മുതൽ ഏഴു വര്‍ഷം വരെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഉടൻ ജോയിൻ ചെയ്യണം.
    അപേക്ഷകൾ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 30.

    കേരളത്തിലെ ഇൻഫോർമേഷൻ ടെക്നോളജി രംഗത്തിലെ ഒരു പ്രധാന സ്ഥാപനമാണ് ഇൻഫോപാർക്ക്..2004ൽ പ്രവർത്തനമാരംഭിച്ച പാർക്കിൽ ഇന്ന് ആഗോളതലത്തിൽ ഐടി ബിസിനസ് രംഗത്തെ പ്രമുഖരായ ടാറ്റാ കൺസൾട്ടൻസി സർവീസസ്, വിപ്രോ, അഫിലിയേറ്റഡ് കമ്പ്യൂട്ടർ സർവീസസ്, ഒപിഐ ഗ്ലോബൽ, ഐബിഎസ് സോഫ്റ്റ്‌വെയർ സർവീസസ്, യുഎസ് ടെക്നോളജി തുടങ്ങിയ കമ്പനികൾ പ്രവർത്തിക്കുന്നു. എറണാകുളം ജില്ലയിലെ കാക്കനാട് എന്ന സ്ഥലത്ത് 100.86 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഇൻഫോപാർക്കിന്റെ 80 ഏക്കറോളം ഐടി പ്രത്യേക സാമ്പത്തിക മേഖലയാണ്

    ليست هناك تعليقات

    Post Top Ad

    Post Bottom Ad